Image

റാണയുടെ വിധിയ്‌ക്കെതിരേ അപ്പീല്‍ നല്‍കില്ല: യു.എസ്‌.സര്‍ക്കാര്‍

Published on 12 June, 2011
റാണയുടെ വിധിയ്‌ക്കെതിരേ അപ്പീല്‍ നല്‍കില്ല: യു.എസ്‌.സര്‍ക്കാര്‍
ഷിക്കാഗോ: തഹാവൂര്‍ റാണ കുറ്റക്കാരനല്ലെന്ന ഷിക്കാഗോ കോടതിയുടെ വിധിയ്‌ക്കെതിരേ അപ്പീല്‍ നല്‍കില്ലെന്ന്‌ യു.എസ്‌. സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ രണ്ടുകേസുകളില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ വിധിക്കെതിരേ റാണയ്‌ക്ക്‌ അപ്പീല്‍ നല്‍കാവുന്നതാണെന്നും യു.എസ്‌ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ്‌ അറിയിച്ചു. ഡേവിഡ്‌ ഹെഡ്‌ലിയില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ വീണ്ടും അനുമതി നല്‍കുന്നത്‌ യുഎസ്‌ പരിഗണിച്ചേക്കും. ഇന്ത്യ അപേക്ഷിച്ചാല്‍ ഇക്കാര്യം പരിഗണിക്കുമെന്നു വിദേശകാര്യ വക്‌താവ്‌ മാര്‍ക്‌ ടോണര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക