മുംബൈ: പത്തുകോടിയോളം രൂപ പ്രതിഫലം വാങ്ങി ഐശ്വര്യ റായ് പുതിയ ചിത്രത്തില്‍
അഭിനയിക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ ചിത്രത്തിലായിരിക്കും
നടി അഭിനയിക്കുകയെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞദിവസം അഞ്ചുമാസം പ്രായമായ മകള്‍
ആരാധ്യ ബച്ചനുമായി ലോഗ്നെസ് വാച്ചുകമ്പനിയുടെ ദുബായിലെ പരിപാടിയില്‍ ഐശ്വര്യ
പങ്കെടുത്തിരുന്നു.
ഐശ്വര്യയുടെ മടങ്ങിവരവ് അമിതാഭ് ബച്ചനൊപ്പം
സ്വര്‍ണാഭരണ പരസ്യത്തിലൂടെയാണ്. എന്തായാലും മകള്‍ പിറന്നശേഷമുള്ള ഐശ്വര്യയുടെ
മടങ്ങിവരവിനായി പ്രേഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.