Image

പ്രവാസി ഭാരതീയ ദിവസ് സംഗമത്തില്‍ ഫൊക്കാന നേതാക്കള്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 02 January, 2012
പ്രവാസി ഭാരതീയ ദിവസ് സംഗമത്തില്‍ ഫൊക്കാന നേതാക്കള്‍
ന്യൂയോര്‍ക്ക്: ജനുവരി ഏഴുമുതല്‍ ഒന്‍പതുവരെ ജയ്പൂരില്‍ നടക്കുന്ന ''പ്രവാസി ഭാരതീയ ദിവസ്'' സംഗമത്തില്‍ഫൊക്കാന നേതാക്കള്‍പങ്കെടുക്കും. പ്രസിഡന്റ് ജി.കെ. പിള്ള, ട്രഷറര്‍ ഷാജി ജോണ്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍, വിവിധ റീജിയനുകളില്‍നിന്നുള്ളമറ്റു നേതാക്കള്‍ എന്നിവരടങ്ങിയ സംഘമാണ് സംഗമത്തില്‍പങ്കെടുക്കുന്നത്.

2011 ഡിസംബര്‍ 29, 30 തിയ്യതികളില്‍ തിരുവനന്തപുരത്തു നടന്ന നോര്‍ക്ക പ്രവാസി സംഗമത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ ഫൊക്കാന നേതാക്കള്‍, അമേരിക്കന്‍ പ്രവാസി മലയാളികള്‍ കേരളത്തില്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കൂടാതെ, മുല്ലപ്പെരിയാര്‍ പ്രശ്‌നവും ബന്ധപ്പെട്ട മന്ത്രിമാരുമായും അധികാരികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജയ്പൂരിലെ ബിര്‍ളാ ഓഡിറ്റോറിയത്തില്‍ ജനുവരി ഏഴുമുതല്‍ ഒന്‍പതുവരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നത്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം വിവേകപൂര്‍വ്വം വിനിയോഗിക്കുന്നതോടൊപ്പം ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗുമായി ഫൊക്കാന നേതാക്കള്‍ ചര്‍ച്ച നടത്തുന്നതായിരിക്കുമെന്ന് പ്രസിഡന്റ് ജി.കെ. പിള്ളയും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയും പത്രക്കുറിപ്പില്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രവാസികളുടെ പ്രശ്‌നങ്ങളടങ്ങുന്ന നിവേദനത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പ്രധാനമന്ത്രി, പ്രവാസികാര്യ വകുപ്പു മന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ചകളും ക്രമീകരിച്ചിരിക്കുന്നതെന്ന് പോള്‍ കറുകപ്പിള്ളി പറഞ്ഞു. അതില്‍ പ്രധാനമായവ പാസ്‌പോര്‍ട്ട് സറണ്ടര്‍, ഇരട്ട പൗരത്വം, ഇരട്ട നികുതി, ഓ.സി.ഐ. എന്നീ നിയമങ്ങളിലെ ന്യൂനതകള്‍ മൂലം അമേരിക്കന്‍ മലയാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും, അവര്‍ക്കിടയില്‍പ്രചരിച്ചിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സുതാര്യമായ നിയമനിര്‍മ്മാണം നടത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചുമായിരിക്കുംചര്‍ച്ച ചെയ്യപ്പെടുക. പ്രധാനമന്ത്രിയില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് പോള്‍ പറഞ്ഞു.
പ്രവാസി ഭാരതീയ ദിവസ് സംഗമത്തില്‍ ഫൊക്കാന നേതാക്കള്‍പ്രവാസി ഭാരതീയ ദിവസ് സംഗമത്തില്‍ ഫൊക്കാന നേതാക്കള്‍പ്രവാസി ഭാരതീയ ദിവസ് സംഗമത്തില്‍ ഫൊക്കാന നേതാക്കള്‍പ്രവാസി ഭാരതീയ ദിവസ് സംഗമത്തില്‍ ഫൊക്കാന നേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക