Image

സ്വവര്‍ഗ്ഗാനുരാഗം പാപമാണോ? കോടതി വിധി ആവശ്യപ്പെട്ട് ഹര്‍ജി

പി. പി. ചെറിയാന്‍ Published on 07 May, 2015
സ്വവര്‍ഗ്ഗാനുരാഗം പാപമാണോ? കോടതി വിധി ആവശ്യപ്പെട്ട് ഹര്‍ജി
ഒമഹ : സ്വവര്‍ഗ്ഗാനുരാഗം പാപമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഫെഡറല്‍ കോടതിയില്‍ ഹര്‍ജി. സില്‍വിയ ഡ്രിസ്‌ക്കല്‍ എന്ന അറുപത്തി ആറു വയസുള്ള സ്ത്രീ കൈ കൊണ്ടു എഴുതി തയ്യാറാക്കിയ ഏഴു പേജുള്ള ഹര്‍ജിയാണ് കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്?
'ദൈവത്തിനും, ക്രിസ്തുവിനും വേണ്ടി, അവരുടെ സ്ഥാനാപതി എന്ന നിലയിലാണ് കേസ്സ് ഫയല്‍ ചെയ്യുന്നത്.' സില്‍വിയ ഹരജിയില്‍ ചൂണ്ടികാട്ടി. പ്രതികളായി ചേര്‍ക്കപ്പെട്ടിരിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളെയാണ്. കഴിഞ്ഞ വാരാന്ത്യം സമര്‍പ്പിച്ച ഹര്‍ജി കോടതി സ്വീകരിച്ചിട്ടുണ്ട്. 

ഹോമോ സെക്ഷ്വാലിറ്റി പാപമാണെന്ന് ചൂണ്ടികാണിക്കുന്നു. നിരവധി ബൈബിള്‍ വാക്യങ്ങളും പരാതിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. സോദോം-ഗോമ്മാറയുടെ അനുഭവവും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
എന്തുകൊണ്ടാണ് ഇവിടെയുള്ള ജഡ്ജിമാര്‍ ഒരോനിയമം പാസ്സാക്കുന്നത്? ഇത്തരം നിയമം മൂല്യാധിഷ്ഠിതയുമായ നിയമങ്ങള്‍ ലംഘിക്കുവാന്‍ അവസരം നല്‍കുകയല്ലോ? മാത്രമല്ല ഏറ്റവും വലിയ വിധികര്‍ത്താവായ ദൈവത്തെ ഒരു നുണയനായി ചിത്രീകരിക്കുവാനല്ലേ ഇതു ഉപകരിക്കുകയുള്ളൂ. സില്‍വിയ ചോദിച്ചു. കോടതിയില്‍. ഈ കേസ് വാദിക്കുക ഞാന്‍ തന്നെയാണ് സില്‍വിയ അര്‍ത്ഥക്കിടയില്ലാത്തവിധം വ്യക്തമാക്കി.

സ്വവര്‍ഗ്ഗാനുരാഗം പാപമാണോ? കോടതി വിധി ആവശ്യപ്പെട്ട് ഹര്‍ജി
Join WhatsApp News
Observer 2015-05-07 11:47:54
 ഹേയ് ഒരിക്കലും അല്ല.  അതിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സുഖവും നോക്കി നിക്കുന്നവർ പാപികളുമാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക