Image

ഇനിയെങ്കിലും ഹര്‍ത്താല്‍ എന്ന ജനദ്രോഹസമരം അവസാനിപ്പിക്കൂ (ബ്ലസന്‍ ഹൂസ്റ്റന്‍)

Published on 07 May, 2015
ഇനിയെങ്കിലും ഹര്‍ത്താല്‍ എന്ന ജനദ്രോഹസമരം അവസാനിപ്പിക്കൂ (ബ്ലസന്‍ ഹൂസ്റ്റന്‍)
ഹര്‍ത്താലിനെതിരെ കേരളത്തിലെ ജനം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്‌ കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താലിലാണ്‌ ജനം ആദ്യമായി പ്രതികരിച്ചു തുടങ്ങിയത്‌. ഹര്‍ത്താലിനെതിരേയും ഹര്‍ത്താലില്‍ അകപ്പെട്ട്‌ വലയുന്നവരെ സഹായിക്കുന്നതിനുമായി കേരളത്തിലെ ഒരു കൂട്ടം മനുഷ്യസ്‌നേഹികളായ രാഷ്‌ട്രീയത്തിനും മതത്തിനുമതീതമായി പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്ന്‌ രൂപം നല്‍കിയ `സേ നോ ടു ഹര്‍ത്താല്‍' എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്‌ ഹര്‍ത്താലിനെതിരെ ആദ്യമായി രംഗത്തു വന്നത്‌. ഹര്‍ത്താലാഹ്വാനം ചെയ്‌ത്‌ ജനത്തെ വലയിച്ച നേതാക്കള്‍ ശീതീകരിച്ച ആഡംബര കാറില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സഞ്ചരിച്ചപ്പോഴായിരുന്നു സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ ത്തകര്‍ പ്രതികരിച്ചത്‌. യാതൊരു ലക്ഷ്യവുമില്ലാതെ ആര്‍ക്കും യാതൊരു പ്രയോജനവുമില്ലാത്ത യാതൊന്നും നേടിക്കൊടുക്കാന്‍ വേണ്ടിയല്ലാത്ത ഒരു ഹര്‍ത്താലായിരുന്നു ഈ അടുത്തിടെ ഇടതുപക്ഷം കേരളത്തില്‍ നടത്തിയ ഹര്‍ത്താല്‍ എന്നാണ്‌ പൊതുവെ പറയപ്പെടുന്നത്‌. എന്നാല്‍ അതില്‍ കഷ്‌ടപ്പെട്ടതോ സാധാരണക്കാരായ ജനങ്ങള്‍.

അതില്‍ സ്‌ത്രീകളും കുട്ടികളുമുണ്ടായിരുന്നു. രോഗികളും അവശരുമുണ്ടായിരുന്നു. വൃദ്ധരും വിഗലാംഗരും ഉണ്ടായിരുന്നു.ഉദ്യോഗസ്ഥരും ഉദ്യോഗം തേടി പോകുന്നവരുമുണ്ടായിരുന്നു. വിദേശികളും സ്വദേശികളും പ്രവാസികളുമുണ്ടായിരുന്നു. ഗര്‍ഭിണികളും കൈകുഞ്ഞുമായിട്ടുള്ള അമ്മമാരുമുണ്ടായിരുന്നു. വിവാഹത്തിനും ശവസംസ്‌കാരത്തിനും പോകുന്നവരുമുണ്ടായിരുന്നു. അങ്ങനെ നാനാ വിഭാഗം ആളുകളുമുണ്ടായിരുന്നു. അവര്‍ക്കൊന്നും ഈ ഹര്‍ത്താലുകൊണ്ട്‌ യാതൊരു പ്രയോജനവും ഉണ്ടായില്ല. അവരുടെയൊക്കെ അവകാശങ്ങളും ആവശ്യങ്ങളും ആവലാതികളും ഒന്നും തന്നെ ഈ ഹര്‍ത്താലുകൊണ്ട്‌ പരിഹരിക്കപ്പെട്ടിട്ടുമില്ല. അവര്‍ക്ക്‌ ഈ ഹര്‍ത്താലുകൊണ്ട്‌ യാതനയും ബുദ്ധിമുട്ടും പ്രയാസങ്ങളുമെ ഉണ്ടായിട്ടുള്ളൂ. ചിലര്‍ക്കൊക്കെ അവരുടെ ജീവന്‍ തന്നെ അപകടത്തിലാകുന്ന തരത്തില്‍ ഈ ഹര്‍ത്താല്‍ ഉണ്ടായിട്ടുണ്ട്‌. ഈ ഹര്‍ത്താലുകൊണ്ട്‌ ആര്‍ക്കാണ്‌ നേട്ടമെന്നു ചോദിച്ചാല്‍ ജനത്തെ ബുദ്ധിമുട്ടിക്കുന്ന നരകയാതന അനുഭവിപ്പിക്കുന്ന അവരുടെ ജീവനു പോലും ഭീഷണി വരുത്തി തീര്‍ക്കുന്ന നാടിന്റെ ശാപങ്ങളില്‍ ഒന്നായ ഹര്‍ത്താല്‍ നടത്തുന്ന നേതാക്കന്മാര്‍ക്കാണ്‌. അവര്‍ക്ക്‌ ഹര്‍ത്താല്‍ നടത്തിക്കൊണ്ട്‌ ആളാകാനും അധികാര കസേര നേടാനും കഴിയും. അതില്‍ ഇരുന്നുകൊണ്ട്‌ ജനത്തിന്റെ നികുതിപ്പണവും നാടിന്റെ വികസനം നടത്താനുള്ള പണവും കൈയ്യിട്ടുവാരുകയും ചെയ്യാം. അധികാരത്തിലിരുന്നുകൊണ്ട്‌ ആരെയും ഒതുക്കാനും തളര്‍ത്താനും വളര്‍ത്താനും കഴിയുമെന്നതാണ്‌ മറ്റൊരു സത്യം.

കേരളത്തിന്റെ ഏറ്റവും വലിയ ശാപമാണ്‌ ഹര്‍ത്താല്‍ എന്നതിന്‌ രണ്ടഭിപ്രായമില്ല. ഹര്‍ത്താല്‍ നടത്തുന്നതില്‍ കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു എന്നതാണ്‌ സത്യം. ഒരു രാഷ്‌ട്രീയ പാര്‍ട്ടി നടത്തിയാല്‍ അവരെ മറികടന്ന്‌ അതിനേക്കാള്‍ വലിയ ഹര്‍ത്താല്‍ നടത്തുമെന്നതാണ്‌ കേരളത്തിലെ സ്ഥിതി . ഒരു മാസം തന്നെ രണ്ടും മൂന്നും അതില്‍ കൂടുതലുമെന്നതാണ്‌ കേരളത്തിലെ സ്ഥിതി വിശേഷം.രാഷ്‌ട്രീയ പാര്‍ട്ടികളാണ്‌ ഹര്‍ ത്താല്‍ നടത്തുന്നതില്‍ മുന്‍പന്തിയെങ്കിലും മറ്റു സംഘടനകളും ഒട്ടും പുറകിലല്ല. രാഷ്‌ ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താല്‍ സംസ്ഥാനം വ്യാപിപ്പിച്ചുള്ളതാണെങ്കില്‍ വ്യാപാരി വ്യവസായി സമിതി കളുള്‍പ്പെടെയുള്ള സംഘടനകള്‍ ചില പ്രദേശത്തോ ജില്ലയിലോ മാത്രമായിരിക്കുമെന്നതാണ്‌ ഒരു വ്യത്യാസം.
രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താല്‍ പലപ്പോഴും അക്രമാസ്‌ക്തവും ഭീതി വിതയ്‌ക്കുന്ന തരത്തിലും മാറാറുണ്ട്‌. പൊതുജനത്തെ ഏറ്റവും കൂടുതല്‍ കഷ്‌ടപ്പെടുത്തുന്ന വലയ്‌ക്കുന്ന ഹര്‍ത്താലാണ്‌ ഏറ്റവും വലിയ വിജയമായ ഹര്‍ത്താല്‍ എന്നതാണ്‌ ഒരു നഗ്നസത്യം. താങ്കള്‍ നടത്തിയ ഹര്‍ത്താല്‍ വന്‍ വിജയമായിരുന്നു എന്ന്‌ ഒരിക്കല്‍ ഒരു പ്രമുഖ ഇടതുപക്ഷ നേതാവ്‌ ചാനലുകാരുടെ മുന്‍പില്‍ വച്ച്‌ വീമ്പിളക്കുന്നത്‌ കാ ണുകയുണ്ടായി. അന്ന്‌ ആ ഹര്‍ത്താലില്‍ നടന്ന അക്രമത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയുണ്ടായി. അത്രത്തോളം തന്നെ പോലീസുകാര്‍ക്കും പരിക്ക്‌ ഉണ്ടായിയെന്നതാണ്‌ സത്യം. അനേകര്‍ക്ക്‌ തങ്ങളുടെ ഇരു ചക്ര വാഹനങ്ങള്‍ സൈക്കിള്‍ പോലും നിരത്തിലിറക്കിയതിന്റെ പേരില്‍ മര്‍ദ്ദനമേല്‍ ക്കേണ്ടി വരികയുണ്ടായി.

കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളില്‍ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ വന്നിറങ്ങിയ അനേകം പേര്‍ക്ക്‌ യാത്ര ചെ യ്യാന്‍ വാഹനങ്ങള്‍ കിട്ടാതെ ആ ഒരു ദിവസം മുഴുവന്‍ റെ യില്‍വെ സ്റ്റേഷനുകളില്‍ ത ങ്ങേണ്ട അവസ്ഥയുണ്ടായി. ഭക്ഷണവും വെള്ളവും കിട്ടാ തെ ശരിക്കും വലയുകയുണ്ടായി. ആ ഹര്‍ത്താലാണ്‌ രാഷ്‌ ട്രീയ തിമിരം ബാധിച്ച വിവരക്കേടും മറ്റുള്ളവരെ താറടിച്ചുമാത്രം സംസാരിക്കാറുമുളള ആ നേതാവ്‌ വന്‍ വിജയമായി ചിത്രീകരിച്ചത്‌. ആ നേതാവ്‌ ആ പ്രസ്‌താവന നടത്താന്‍ ക ണ്ണൂരില്‍ നിന്ന്‌ തിരുവനന്തപുരത്തെത്തിയത്‌ ട്രെയിനിലായിരുന്നുയെന്നതും പാര്‍ട്ടി ആ സ്ഥാനത്തെത്തിയത്‌ പാര്‍ട്ടിയുടെ കൊടിവച്ച കാറിലുമായിരു ന്നു എന്നതാണ്‌ രസകരമായ ഒരു കാര്യം. പാര്‍ട്ടിയുടെ കൊടിവച്ച കാറിലായതുകൊണ്ട്‌ ആരും തടയില്ലെന്നതാണ്‌ അതിനു കരണം. തടഞ്ഞാല്‍ ആരായാലും അവര്‍ പിന്നെ തടയേണ്ടി വരികയില്ലെന്നതുകൊ ണ്ട്‌ ഈ നേതാവിന്‌ എവിടേയും സഞ്ചരിക്കാന്‍ ഹര്‍ത്താലില്‍ കഴിയും.

എല്ലാ പാര്‍ട്ടികളുടെയും ഒട്ടുമിക്ക നേതാക്കളും ഹര്‍ത്താലിനാഹ്വാനം ചെയതിട്ട്‌ പാര്‍ട്ടിയുടെ കൊടിവച്ച്‌ എയര്‍ കണ്ടീഷന്‍ വാഹനത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ്‌ പോകാറ്‌. ഒരീച്ച പോലും പറക്കരുതെന്ന്‌ അണികളോട്‌ ആജ്ഞാപിച്ച ശേഷം യാതൊരു ഇളിപ്പുമില്ലാതെ ജനദ്രോഹികളായ കുറേ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മുഴുവന്‍ സമയ പൊതു പ്രവര്‍ത്തകരും ഒരിക്കല്‍ പോലും ജനത്തിന്‌ ഹര്‍ത്താല്‍ കൊണ്ട്‌ എന്തു ബുദ്ധിമുണ്ടാകുന്നുവെന്ന്‌ ചിന്തിക്കാറില്ല.

ഹര്‍ത്താല്‍ ദിനത്തില്‍ ഒരാള്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ചാല്‍ പോലും അത്‌ ഹര്‍ത്താലിന്റെ വിജയമായി വിളിച്ചുകൂവുന്ന രാഷ്‌ട്രീയഷണ്ണന്മാരുടെ നാടാണ്‌ നൂറു ശതമാനം സാക്ഷരതയെന്ന്‌ അവകാശപ്പെടുന്ന അതില്‍ അഹങ്കരിക്കുന്ന നമ്മുടെ കേരളം. ഇന്ത്യയില്‍ ഏറ്റവും അധികം ഹര്‍ത്താല്‍ നടത്തുന്നത്‌ കേരളത്തിലാണെന്ന്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ തെളിയിക്കുന്നുണ്ട്‌.

പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലിട്ടാണ്‌ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്‌. അതായത്‌ ബന്ത്‌ എന്ന അതിനിന്ദ്യമായ സമരമുറയുടെ പുതിയ പേരാണ്‌ ഹര്‍ത്താല്‍. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി ഇന്ത്യയുടെ മഹാന്മാരായ നേതാക്കന്മാര്‍ ബ്രിട്ടീഷുകാരോട്‌ നടത്തിയ സമരമുറയായിരുന്നു ബന്തും ഹര്‍ത്താലും. അതില്‍ ജനം ഒന്നടങ്കം പങ്കെടുത്തിരുന്നു. അത്‌ അവരുടെ ആവശ്യമായിരുന്നൂ. ഭരണ വര്‍ക്ഷത്തെ അടിക്കാനുളള ഏറ്റവും വലിയ ആയുധമായിട്ടായിരുന്നു അന്ന്‌ ബന്തും ഹര്‍ത്താലും നടത്തിയിരുന്നത്‌. എന്നാല്‍ ജനങ്ങളുടെ സ്വന്തമെന്നവകാശപ്പെടുന്ന രാഷ്‌ട്രീയ നേതാക്കന്മാര്‍ ജനത്തി നെതിരെ പ്രവര്‍ത്തിക്കുന്ന പ്ര വര്‍ത്തിയാണ്‌ ഹര്‍ത്താല്‍. ബന്ത്‌ അക്രമാസക്തവും ജനത്തെ അങ്ങേയറ്റം കഷ്‌ടപ്പെടുത്തിയപ്പോള്‍ ഇതില്‍ അരിശം പൂണ്ട ചില നല്ലവരായ വ്യക്തികള്‍ നല്‍കിയ പൊതു താല്‌പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട്‌ കേരള ഹൈക്കോടതി ബന്ത്‌ നിരോധിക്കുകയുണ്ടായി. ഇന്ത്യയിലെ തന്നെ സുപ്രധാനമായ തീരുമാനമായ ഹൈക്കോടതിയുടെ ആ തീരുമാനത്തെ അന്ന്‌ വാഴ്‌ത്തുകയും ചെയ്‌തിരുന്നു. ബന്ത്‌ എന്ന അതിനിന്ദ്യമായ സമരമുറയെ ഹൈക്കോടതി നിരോധിച്ചതില്‍ ജനം സന്തോഷിച്ചു

എന്നാല്‍ അത്‌ അധിക കാലം നീണ്ടു നിന്നില്ല. അതിസമര്‍ത്ഥരായ രാഷ്‌ട്രീയ നേതാക്ക ളും സംഘടനാ പ്രവര്‍ത്തകരും ബന്തിനേക്കാള്‍ വീര്യത്തോടെ ഹര്‍ത്താല്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ട്‌ ഹൈക്കോടതിയേയും ജനത്തേയും തോല്‍പിച്ചു. ഇന്ത്യയെന്ന ജനാധിപത്യത്തില്‍ അധിഷ്‌ഠിതമായ മഹത്തായ രാഷ്‌ട്രത്തില്‍ പൗരന്‌ സഞ്ചാര സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും വിഭാവനം ചെയ്യുന്നുണ്ട്‌. അത്‌ വ്യക്തമായിത്തന്നെ ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പു നല്‍കുന്നുണ്ട്‌. ഹര്‍ത്താല്‍ എന്ന സമരമുറയില്‍ക്കൂടി ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെയും പ്രവര്‍ത്തന സ്വാതന്ത്യത്തെയും തടയുമ്പോള്‍ അത്‌ ഭരണ ഘടനയെ എതിര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയാണ്‌. ഭരണഘടനയെ എതിര്‍ക്കുക എന്നു പ റഞ്ഞാല്‍ രാജ്യത്തിനെതിരെ നില്‍ക്കുകയെന്നതാണ്‌. അതായത്‌ രാജ്യദ്രോഹമായിയെന്നു പോലും അതിനെ പറയാം.

ഹര്‍ത്താല്‍ എന്നത്‌ ഭാഗീകമായി സ്‌തംഭിപ്പിക്കുകയെന്നതെയുള്ളൂ. എന്നു പറഞ്ഞാല്‍ സമരത്തിനനുകൂലമല്ലാത്ത വ്യക്തിക്ക്‌, സഞ്ചരിക്കാനും പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്ന്‌ ഹര്‍ത്താല്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പ്രതിഷേധ പ്രചരണം എന്നതുമാത്രമാണ്‌. ബന്ത്‌ എന്നത്‌ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച്‌ ജനജീവിതം സ്‌തംഭിപ്പിക്കുകയെന്നതാണ്‌. ഇതിന്‌ രണ്ടിനും രണ്ട്‌ അര്‍ത്ഥവും രീതിയുമാണ്‌. അത്‌ അറിയാത്ത വിവരം കെട്ട കുറേ ആളുകള്‍ ഹര്‍ത്താലിനേയും ജനജീവിതം സ്‌തംഭിപ്പിക്കുന്ന രീതിയില്‍ ആക്കിത്തീര്‍ക്കുന്നുയെന്നതാണ്‌ സ ത്യം.

അത്‌ ജനത്തെ കഷ്‌ടപ്പെടുത്തുമ്പോള്‍ അതിനെതിരെ ജ നം പ്രതികരിക്കണം. മാന്യമായിത്തന്നെ ഇതുവരെയും അ ങ്ങനെ പ്രതികരിക്കാന്‍ ജന ത്തിനു കഴിവില്ലായിരുന്നു, ശ ക്തിയില്ലായിരുന്നു. രാഷ്‌ട്രീയ മേലാളന്മാരുടെ അടിമകളോ കീഴാളനോ ഒക്കെയായി അവര്‍ മാറ്റപ്പെടുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ അതിന്‌ മാറ്റം വന്നിരിക്കുന്നു. കാരണം ജനം വിദ്യാസമ്പന്നരായി മാറിയിരിക്കുന്നു. അവര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. തങ്ങനെ രാഷ്‌ട്രീ യ നേതാക്കന്മാര്‍ പാവകളാക്കി മാറ്റിയിരിക്കുന്നുയെന്നവര്‍ വി ശ്വസിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണവര്‍ അതിനെതിരെ പ്രതിഷേധിക്കുന്നത്‌. അതിന്റെ തുടക്കമാണ്‌ എറണാകുളത്ത്‌ കണ്ടത്‌. അതില്‍ നമുക്ക്‌ ആശ്വസിക്കാം. ഇനിയും രാഷ്‌ട്രീയ നേതാക്കളുടെ കപട സ മര മാര്‍ക്ഷം വിലപോകില്ലെന്ന്‌ വിശ്വസിക്കാം

ബ്ലസന്‍ ഹൂസ്റ്റന്‍ blessonhouston@gmail
ഇനിയെങ്കിലും ഹര്‍ത്താല്‍ എന്ന ജനദ്രോഹസമരം അവസാനിപ്പിക്കൂ (ബ്ലസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
vayanakaran 2015-05-07 18:52:00
ഇവിടെയിരുന്ന് ഇങ്ങനെയൊക്കെ എഴുതീട്ട് എന്ത് കാര്യം. പിന്നെ എഴുത്തുകാരുടെ എണ്ണം കൂട്ടാനാണെങ്കിൽ കുഴപ്പമില്ല.  വിദ്യാധരൻ മാസ്റ്റർക്ക്
പണിയാകും. ശകുനി മുടക്കും, നാരദർ ഏഷണി കൂട്ടും. നമ്മുടെ കേരളം ഇതൊന്നുമറിയാതെ അട്ടിമറിക്കപ്പെടും. ഡോക്ടർ എ കെ ബി പിള്ള സാർ എന്തോ പധ്ദതിയുമായി വരുന്നുണ്ട്.
A.C.George 2015-05-07 19:28:19
I agree with you, Blesson Houston. Please send these type of article to our LDF and UDF leaders. 
നാരദർ 2015-05-07 19:38:34
 പഞ്ചവത്സര പദ്ധതി ആയിരിക്കില്ല.  മനുഷ്യന്റെ കാര്യം അല്ലെ!
Ninan Mathullah 2015-05-08 04:34:31
Rare are those who post comment here objectively. If a person identify with leftist or UDF, then he/she will not react to anything negative about these groups. emalayalee comment forum controlled by people doing propaganda for these groups. Corruption was here always. Now some are talking about corruption as if it is new in Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക