Image

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് നഴ്‌സുമാരെ ആദരിക്കുന്നു

പി.പി.ചെറിയാന്‍ Published on 08 May, 2015
കേരള അസോസിയേഷന്‍ ഓഫ് ഡാലസ് നഴ്‌സുമാരെ ആദരിക്കുന്നു
ഗാര്‍ലന്റ് : ആതുര ശുശ്രൂഷ രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ കേരള അസോസിയേഷന്‍ ഓഫ് ഡാലസ് പ്രത്യേകം ആദരിക്കുന്നു.

മെയ് 9 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സെമിനാറും ചര്‍ച്ചകളും വിനോദ പരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപിക്കും.

ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ നഴ്‌സുമാര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്ന ഈ പരിപാടിയിലേക്ക്് പ്രത്യേകം ക്ഷണിക്കുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി.മാത്യൂ, സെക്രട്ടറി റോയി കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റോയി കൊടുവത്ത്(സെക്രട്ടറി): 972 569 7165

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് നഴ്‌സുമാരെ ആദരിക്കുന്നുകേരള അസോസിയേഷന്‍ ഓഫ് ഡാലസ് നഴ്‌സുമാരെ ആദരിക്കുന്നു
Join WhatsApp News
jep 2015-05-08 05:05:26

വളരെ നല്ല തുടക്കം .അമേരിക്കാൻ മലയാളീകളുടെ ഇത്രയും വലിയ ഉന്നമനത്തിനു , പ്രതിയക്ഷ മായും  പരോക്ഷമായും സംഭാവന ചെയ്ത ഇവരെ  , ,അമേരിക്കാൻ മലയാളീ സംഘടനകൾ (സ്വന്തം ഭർത്താക്കന്മ്മാർ തന്നേയ്) ആദരിക്കാൻ, അവരുടെ കപട മാന്യത മൂലം തിരസ്കരിച്ചുകിടക്കുകയാണ്  .നേഴ്സ് സഹോദരിമാരുടെ അദ്ധുവാനവം ,സേവനവും കൊണ്ട് നേടിയെടുത്ത പ്രശസ്തിയും സമ്പന്നതയും ,നാട്ടിലെ  കൊള്ളക്കാരെയും  ,തോന്നിയവാസികളായവരെ ( 90 ശതമാനമവും )എല്ലാം ഇവിടെ കൊണ്ടുവന്നു പൂവിട്ടു പൂജിക്കുന്ന മലയാളീ സംഘടനകൾ ഇവര്ക്കൊരു അംഗീകാരം കൊടുക്കാൻ തങ്ങളുടെ അന്തി ക്രിയക്ക് മുൻപ്   ഇനിയുംസമയം കണ്ടത്തിയാൽ നന്നായിരുന്നു .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക