Image

ഫോമാ കേരളാ കണ്‍വന്‍ഷന് അതിഥിയായി നടന്‍ നരേന്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 07 May, 2015
ഫോമാ കേരളാ കണ്‍വന്‍ഷന് അതിഥിയായി നടന്‍ നരേന്‍
തിരുവനന്തപുരം: മലയാളത്തിന്റെ പ്രി യ യുവ നടന്‍ നരേന്‍ തിരുവനന്തപുരത്ത് നടക്കുന്ന ഫോമ കേരളാ കണ്‍വന്‍ഷനില്‍ അതിഥി യായെത്തും.ഓഗസ്റ്റ് ഒന്നിന് നടക്കുന്ന കണ്‍വന്‍ഷനില്‍ നരേന്‍ പങ്കെടുക്കും . ഫോമയുടെ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ച നരേന്‍ നേപ്പാളിന് വേണ്ടി ഫോമ നടത്തുന്ന ഫണ്ട് ശേഖരണത്തെ അഭിനന്ദിക്കുകയും ചെയ്തു . വൈകീട്ട് നടക്കുന്ന വിരുന്നു സല്‍ക്കാരത്തില്‍ തന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഉണ്ടാകുമെന്ന് നരേന്‍ അറിയിച്ചു.നരേന്റെ ഉറ്റ സുഹൃത്തും ഫോമയുടെ ജോയിന്റ് ട്രഷററും ആയ ജൊഫ്രിന്‍ ജോസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് നരേന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. ന്യൂയോര്‍ക്കില്‍ ബിസ്സിനസ്സ് ചെയ്യുന്ന ജൊഫ്രിന്‍, ഫോമാ വിവിധ പ്രൊജക്റ്റുകളുടെ മേല്‍ നോട്ടം നടത്തി വരുന്നു.

2002 ല്‍ ചലച്ചിത്ര രംഗത്തെത്തിയ നരേന്‍, മലയാളത്തിലും തമിഴിലും ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.നരേന്‍ കൈകാര്യം ചെയ്ത വേഷങ്ങള്‍ പലതും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി .അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് അഭിനയം പഠിച്ചിറങ്ങിയ നരേന്‍ സംവിധയകാന്‍ രാജീവ് മേനോന്റെ സഹായിയായാണ് സിനിമയില്‍ ചുവടുറപ്പിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത് എന്ന സിനിമയിലൂടെയാണ് നരേന്‍ അഭ്രപാളിയില്‍ എത്തുന്നത്.വളരെ ശ്രദ്ധേയമായ വേഷം മാത്രം തിരഞ്ഞെടുക്കുന്ന നരേന്‍ 30 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഫോര്‍ ദി പീപ്പിള്‍ (2004), അച്ചുവിന്റെ അമ്മ (2005), ക്ലാസ്സ്‌മേറ്റ്‌സ് (2006) തുടങ്ങിയവ അദ്ദേഹത്തിന്റെ അഭിനയ മികവു തെളിയിച്ച ചിത്രങ്ങളാണ്.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വര്‍ണാഭമായി നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിതെളിയിച്ചു ഉത്ഘാടനം ചെയ്യും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563,ജോയി ആന്തണി 954 328
ഫോമാ കേരളാ കണ്‍വന്‍ഷന് അതിഥിയായി നടന്‍ നരേന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക