Image

തിരുവനന്തപുരത്തെ മഴ: നഷ്ടം 20 കോടിയിലേറെ

Published on 03 January, 2012
തിരുവനന്തപുരത്തെ മഴ: നഷ്ടം 20 കോടിയിലേറെ
തിരുവനന്തപുരം: പുതുവര്‍ഷത്തിന്റെ ആദ്യദിനത്തില്‍ നിര്‍ത്താതെ പെയ്ത് ജില്ലയെ നടുക്കിയ മഴയില്‍ 20 കോടിയോളം രൂപയുടെ നാശനഷ്ടം. ഇത് പ്രാഥമിക കണക്കുകള്‍ മാത്രമാണ്. വരുംദിവസങ്ങളില്‍ മാത്രമേ കണക്കെടുക്കലുകള്‍ പൂര്‍ത്തിയാകൂ.

മഴയും വെള്ളപ്പാച്ചിലും കൂടി തകര്‍ത്തെറിഞ്ഞത് ജില്ലയിലെ 1640 വീടുകളാണ്. 178 വീടുകള്‍ പൂര്‍ണമായും 1462 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതില്‍ നാശനഷ്ടം ഏറെയും നഗരത്തിനാണ്.

നഗര ഹൃദയത്തിലെ കരിമഠം കോളനിയില്‍ മാത്രം അറുപതോളം വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. കോളനിനിവാസികളായ 1250 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വീടും വീട്ടുപകരണങ്ങളും ഉടുതുണിക്ക് മറുതുണിപോലും നഷ്ടമായ നിലയിലാണ് ഭൂരിഭാഗം പേരും.

കാര്‍ഷിക മേഖലയിലാണ് വന്‍ നഷ്ടമുണ്ടായത്. 12 കോടിയോളം രൂപയുടെ കൃഷിയാണ് നശിച്ചത്. 148 ഹെക്ടര്‍ സ്ഥലത്താണ് നാശമുണ്ടായത്. വീടുകള്‍ക്ക്അഞ്ചരക്കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. റോഡുകള്‍ തകര്‍ന്ന് പൊതുമരാമത്ത് വകുപ്പിന് രണ്ടരക്കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവകയില്‍ നാലരലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക