തിരുവനന്തപുരം: ജെ.എസ്.എസ്സിനു ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍
ലഭിക്കാത്തതിനെ ചൊല്ലി വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി കെ.ആര്‍ ഗൗരിയമ്മയെ കണ്ടു.
ഇന്നു രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ജെ.എസ്.എസ്സിനുള്ള ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ഇന്നും നാളെയുമായി
നിയമനം നടത്തുമെന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി നല്‍കി. മറ്റു പ്രശ്‌നങ്ങള്‍
ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് അദ്ദേഹം പറഞ്ഞതായി കൂടിക്കാഴ്ചയ്ക്കു ശേഷം
ഗൗരിയമ്മ പറഞ്ഞു.