Image

അണക്കെട്ട് അവകാശമെന്ന് മാണിയും ജോസഫും

Published on 03 January, 2012
അണക്കെട്ട് അവകാശമെന്ന് മാണിയും ജോസഫും
തിരുവനന്തപുരം: മുല്ലപ്പെരിയാരില്‍ പുതിയ അണക്കെട്ട് പണിയുക എന്നത് കേരളത്തിന്റെ അവകാശമാണെന്ന് മന്ത്രിമാരായ കെ.എം മാണിയും പി.ജെ ജോസഫും വ്യക്തമാക്കി. അതിനെ തടയാന്‍ ആര്‍ക്കും ധാര്‍മികമായി ചിന്തിച്ചാല്‍ കഴിയില്ലെന്ന് മാണി പറഞ്ഞു.

കേരളാകോണ്‍ഗ്രസ് അണക്കെട്ടിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല. ബജറ്റില്‍ പ്രഖ്യാപിച്ചപോലെ അണക്കെട്ടിന്റെ നിര്‍മാണപ്രവര്‍ത്തനത്തിനുള്ള പ്രാരംഭനടപടികള്‍ സ്വീകരിക്കും, മാണി പറഞ്ഞു.

അണക്കെട്ടിന്റെ കാര്യത്തില്‍ ദൈര്‍ഘ്യമേറിയ കരാറുകള്‍ ഇനി നടപ്പിലാക്കില്ലെന്ന് മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് ഒപ്പിട്ട ഒരു കരാറിന്റെ പേരില്‍ തമിഴ്‌നാട് കര്‍ക്കശനിലപാടെടുക്കുന്നത് ശരിയല്ല.

വെള്ളം ഏതൊക്കെ രീതിയില്‍ വിനിയോഗിക്കണമെന്നതു സംബന്ധിച്ച് ഏതുതരത്തിലുള്ള കരാറിനും സംസ്ഥാനം തയ്യാറാണ്. കേരളത്തിന്റേത് തുറന്ന സമീപനമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക