Image

മാമ്പഴ തീറ്റ മത്സരം നടത്തി

ബഷീര്‍ അഹ്‌മദ്‌ Published on 10 May, 2015
മാമ്പഴ തീറ്റ മത്സരം നടത്തി
കോഴിക്കോട്‌: അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ മാമ്പഴ പ്രദര്‍ശന വില്‍പ്പനയോടനുബന്ധിച്ച്‌ മാമ്പഴതീറ്റ മത്സരം സംഘടിപ്പിച്ചു.

രണ്ടു കിലോ മാമ്പഴം തിന്നു തീര്‍ക്കാന്‍ രണ്ടു മിനിറ്റായിരുന്നു സമയം. സ്‌ത്രീകളും പുരുഷന്മാരുമായി ഇരുപതോളം പേര്‍ മത്സരത്തില്‍ പങ്കെടുത്തു.

വനിതാ വിഭാഗത്തില്‍ വിജയ രാജഗോപാലന്‍ ഒന്നാംസ്ഥാനം നേടി. ധനശ്രീ, ഷബിന പി. എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പുരുഷ വിഭാഗത്തില്‍ ഹബീബ്‌ ഒന്നാം സ്ഥാനം നേടി. അജിത്‌ കുമാര്‍, സുനില്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കണ്‍വീനര്‍ ചാള്‍സ്‌ തോമസ്‌ മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
മാമ്പഴ തീറ്റ മത്സരം നടത്തി മാമ്പഴ തീറ്റ മത്സരം നടത്തി മാമ്പഴ തീറ്റ മത്സരം നടത്തി മാമ്പഴ തീറ്റ മത്സരം നടത്തി മാമ്പഴ തീറ്റ മത്സരം നടത്തി മാമ്പഴ തീറ്റ മത്സരം നടത്തി
Join WhatsApp News
ആകുലൻ 2015-05-10 15:15:42
ചിലർക്ക് ഒരു മാമ്പഴം പോയിട്ട് ഒരുമണി ചോറ് കഴിക്കാനില്ല. ഒരു മാമ്പഴ തീറ്റ മത്സരം.  ആ പയ്യൻ പോലും അന്ധാളിച്ചിരുന്നുപോയി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക