Image

സംരംഭകരെ കണ്ടെത്തി ദളിത് വിഭാഗത്തെ മുഖ്യധാരയില്‍ കൊണ്ടുവരും: മന്ത്രി എ.പി. അനില്‍കുമാര്‍

ബഷീര്‍ അഹമ്മദ് Published on 11 May, 2015
സംരംഭകരെ കണ്ടെത്തി ദളിത് വിഭാഗത്തെ മുഖ്യധാരയില്‍ കൊണ്ടുവരും: മന്ത്രി എ.പി. അനില്‍കുമാര്‍
കോഴിക്കോട്: പട്ടിക വിഭാഗത്തിനുവേണ്ടി കേരളത്തില്‍ മൂന്ന് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അനുമതി നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ എം.ബി.ബി.എസ്സിനും, എഞ്ചിനീയറിങ്ങിനും പ്രത്യേക സംവരണവുമുണ്ട്. ഇനി വേണ്ടത് വ്യവസായരംഗത്തും ഐ.ടി.മേഖലയിലും പുതിയ സംരംഭകരെ കണ്ടെത്തി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. കേരള ദളിത് ഫെഡറേഷന്‍ ജില്ലാസമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു.

5000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിതള്ളിയിട്ടുണ്ട്. അതിനപ്പുറം വരുന്ന തുക എഴുതിതള്ളുന്നതിന് സര്‍ക്കാറിന് ചില പരിമിതികള്‍ ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ടി.പി.ജനാര്‍ദ്ദനന്‍, ടി.വി.ബാലന്‍ ടി.പി. ഭാസ്‌കരന്‍, വി.എം.ലീല, ദേവദാസ് കുതിരാടം, പി.എം.സുകുമാരന്‍, എം.രമേഷ്ബാബു, സി.കെ.രാമന്‍കുട്ടി, എ.ടി.ദാസന്‍, കെ.പ്രസാദ്, ഇ.പി. കാര്‍ത്യായാനി, എ.ഹരിദാസന്‍, വി.പി.എം. ചന്ദ്രന്‍ സംസാരിച്ചു.

കുടുംബാംഗങ്ങളുടെ കലാമത്സരവും, പ്രതിഭകളെ ആദരിക്കുന്ന പരിപാടിയുടെയും ഉദ്ഘാടനം ഡിസിസി ജനറല്‍ സെക്രട്ടറി കെ.വി.സുബ്രഹ്മണ്യന്‍  നിര്‍വ്വഹിച്ചു. വേലായുധന്‍ വെട്ടത് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.

ഫോട്ടോ-റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്
സംരംഭകരെ കണ്ടെത്തി ദളിത് വിഭാഗത്തെ മുഖ്യധാരയില്‍ കൊണ്ടുവരും: മന്ത്രി എ.പി. അനില്‍കുമാര്‍സംരംഭകരെ കണ്ടെത്തി ദളിത് വിഭാഗത്തെ മുഖ്യധാരയില്‍ കൊണ്ടുവരും: മന്ത്രി എ.പി. അനില്‍കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക