Image

വൈദ്യുതി പ്രതിസന്ധി; കാഷ്‌മീരില്‍ പ്രകടനം നടത്തിയവര്‍ക്ക്‌ നേരെ വെടി, ഒരാള്‍ മരിച്ചു

Published on 03 January, 2012
വൈദ്യുതി പ്രതിസന്ധി; കാഷ്‌മീരില്‍ പ്രകടനം നടത്തിയവര്‍ക്ക്‌ നേരെ വെടി, ഒരാള്‍ മരിച്ചു
ശ്രീനഗര്‍: വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രകടനം നടത്തിയവര്‍ക്കുനേരെ സി.ഐ.എസ്‌.എഫ്‌ ഭടന്മാര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. 25കാരനായ അല്‍താഫ്‌ അഹ്മദ്‌ സൂദ്‌ എന്നയാളാണ്‌ മരിച്ചത്‌. സംഭവത്തില്‍ രണ്ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു.

വടക്കന്‍ കാഷ്‌മീരിലെ ബോണിയാറാലാണ്‌ സംഭവം. ഇവിടെ ഉറി പവര്‍ പ്രോജക്ടിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെയാണ്‌ വെടിവെച്ചത്‌. 500ഓളം പേര്‍ ജാഥയായി പവര്‍ പ്രോജക്ട്‌ ഓഫിസിന്‍െറ പ്രധാന കവാടത്തിലെത്തിയപ്പോള്‍ കാവല്‍ നിന്നിരുന്നയാള്‍ അനധികൃതമായി നിറയൊഴിക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ അറിയിച്ചു. സംഭവത്തില്‍ അഞ്ചു ഭടന്മാരെ പിന്നീട്‌ അറസ്റ്റു ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക