Image

`നന്മ' ക്രിസ്‌മസും പുതുവല്‍സരവും ആഘോഷിച്ചു

Published on 03 January, 2012
`നന്മ' ക്രിസ്‌മസും പുതുവല്‍സരവും ആഘോഷിച്ചു
ഓസ്‌ലോ: നോര്‍വെ മലയാളി അസോസിയേഷ(നന്മ)ന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 6ന്‌ ഓസ്‌ലോയില്‍ ക്രിസ്‌മസ്‌ - നവവല്‍സര പരിപാടികള്‍ നടന്നു. ഒട്ടേറെ മലയാളി കുടുംബങ്ങള്‍ പങ്കുചേര്‍ന്നു. പ്രസിഡന്റ്‌ ഷാജി നൈനാന്‍, വൈസ്‌ പ്രസിഡന്റ്‌ സ്വപ്‌ന ജഗദീഷ്‌, ജനറല്‍ സെക്രട്ടറി ജെ. ജയചന്ദ്രന്‍ മറ്റു കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. കുട്ടികള്‍ക്കായുള്ള പരിപാടികള്‍ക്ക്‌ ബിന്ദു വര്‍ഗീസ്‌, മറ്റു കലാപരിപാടികള്‍ക്ക്‌ സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

ഇതോടനുബന്ധിച്ച്‌, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്‌ ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന നാട്ടിലെ മലയാളി സമൂഹത്തിന്‌ പിന്‍തുണ അറിയിക്കുന്നതിനായി മെഴുകുതിരി തെളിച്ച്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
`നന്മ' ക്രിസ്‌മസും പുതുവല്‍സരവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക