Image

ഇന്ത്യന്‍ വംശജയായ ടി ആന്‍ഡ്‌ ടി പ്രധാനമന്ത്രി ബിഹാര്‍ സന്ദര്‍ശിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 03 January, 2012
ഇന്ത്യന്‍ വംശജയായ ടി ആന്‍ഡ്‌ ടി പ്രധാനമന്ത്രി ബിഹാര്‍ സന്ദര്‍ശിക്കുന്നു
ലണ്ടന്‍: ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയുടെ ഇന്ത്യന്‍ വംശജയായ പ്രധാനമന്ത്രി കമല പ്രസാദ്‌ ബിശ്വേശര്‍ ബിഹാറില്‍ സന്ദര്‍ശനത്തിനെത്തുന്നു. തന്റെ പൂര്‍വികരുടെ നാടു കാണാനുള്ള മോഹമാണ്‌ യാത്രയക്ക്‌ പിന്നില്‍. പത്തൊമ്പതാം നൂറ്റാണ്ടിലാണ്‌ കമലയുടെ പൂര്‍വികര്‍ ബിഹാറില്‍നിന്നു കരീബിയനിലേക്കു കുടിയേറുന്നത്‌.

2012 ജനുവരിയില്‍ വേരുകള്‍ തേടിയുള്ള യാത്രയുണ്ടാകുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഭേല്‍പൂര്‍ ഗ്രാമത്തിലായിരിക്കും കമല എത്തുക. കരീബിയന്‍ ദ്വീപുകള്‍ ബ്രിട്ടീഷ്‌ കോളനിയായിരിക്കുമ്പോഴാണ്‌ ഈ ഗ്രാമത്തിലുള്ളവരെ അവിടേക്കു തൊഴിലാളികളായി കൊണ്ടുപോയത്‌.

ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്‌ കമല. നാലു വര്‍ഷം മുന്‍പ്‌ മൗറീഷ്യസ്‌ പ്രധാനമന്ത്രി നവിചന്ദ്ര രാംഗുലാന്‍ ഭോജക്കപുരിലെ തന്റെ പൂര്‍വികരുടെ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. മൗറീഷ്യസ്‌, ഫിജി, സുരിനാം, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും പത്തൊമ്പതാം നൂറ്റാണ്ടില്‍ ബിഹാറില്‍ നിന്നു വന്‍ കുടിയേറ്റമുണ്ടായിരുന്നു.
ഇന്ത്യന്‍ വംശജയായ ടി ആന്‍ഡ്‌ ടി പ്രധാനമന്ത്രി ബിഹാര്‍ സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക