Image

ബിപാഷയുടെ ഐറ്റം ഡാന്‍സിന് ഒരു കോടി രൂപ

Published on 03 January, 2012
ബിപാഷയുടെ ഐറ്റം ഡാന്‍സിന് ഒരു കോടി രൂപ
ഒരേയൊരു ഐറ്റം ഡാന്‍സ് ചെയ്യാന്‍ ബോളിവുഡിലെ സൂപ്പര്‍ സെക്‌സി ഗേള്‍ ബിപാഷാ ബസു വാങ്ങുന്ന പ്രതിഫലം ഒരു കോടി രൂപ. 'ദബാംഗി' ന്റെ തെലുങ്ക് റീമേക്കായ 'ഗബ്ബാര്‍ സിംഗി'നു വേണ്ടി ഐറ്റം ഡാന്‍സ് ചെയ്യുന്നതിനാണ് ബിപാഷ ഇത്രയും തുക പ്രതിഫലം ആവശ്യപ്പെട്ടത്. 

50 ലക്ഷമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ബിപാഷയ്ക്ക് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു കോടി കിട്ടിയാലേ താന്‍ ഐറ്റം ഡാന്‍സിനുള്ളൂ എന്ന് ബിപാഷ പറയുകയായിരുന്നുവത്രെ. ഏതായാലും ഒരു കോടി രൂപ വാങ്ങി ബിപ്‌സ് ആടിയ 'മുന്നി ബദ്‌നാം' എന്നു തുടങ്ങുന്ന ആ കിടിലന്‍ ഐറ്റം ഡാന്‍സിനു വേണ്ടി കാത്തിരിക്കുകയാണ് തെലുങ്കിലെ അവരുടെ ആരാധകര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക