Image

വി.എസിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ വിവാദമായി: പിണറായി വിജയന്‍

Published on 03 January, 2012
വി.എസിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ വിവാദമായി: പിണറായി വിജയന്‍
കൊല്ലം: വി.എസ്‌.അച്യുതാനന്ദന്റെ വാര്‍ത്താ സമ്മേളനങ്ങളിലെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക്‌ ദോഷമുണ്ടാക്കിയെന്ന്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ സമ്മേളനങ്ങളില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ പറയുന്നതിന്‌ പകരം വിവാദമുണ്‌ടാക്കാനാണ്‌ വി.എസ്‌.ശ്രമിച്ചത്‌. ജനതാദള്‍ എസ്‌ മുന്നണി വിട്ടുപോയതില്‍ വിഷമമുണ്‌ടെന്ന വി.എസിന്റെ പ്രസ്‌താവന പാര്‍ട്ടി നിലപാടിന്‌ എതിരായിരുന്നുവെന്നും പിണറായി പറഞ്ഞു.

ലാവലിന്‍ വിഷയത്തിലും വി.എസ്‌.പാര്‍ട്ടി നിലപാടിന്‌ എതിരായിരുന്നുവെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക