Image

വി ജെ കുര്യന്‍ സിയാല്‍ ചെയര്‍മാന്‍: ഓര്‍മ ദേശീയ സമിതിയില്‍ ആഹ്ലാദം

ജോര്‍ജ് നടവയല്‍ Published on 13 June, 2011
വി ജെ കുര്യന്‍ സിയാല്‍ ചെയര്‍മാന്‍: ഓര്‍മ ദേശീയ സമിതിയില്‍ ആഹ്ലാദം
ഫിലഡല്‍ഫിയ: കൊച്ചിന്‍ ഇന്റര്‍ നാഷണല്‍എയര്‍പോര്‍ട്ടിന്റെ പുതിയ എം ഡിയായി സുപ്രസിദ്ധ ഭരണതന്ത്രജ്ഞന്‍ വി ജെ കുര്യന്‍ വീണ്ടും നിയമിതനായതില്‍ ഓര്‍മ ( ഓവര്‍സീസ് റിടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക) ദേശീയ സമിതി ആഹ്ലാദംഅറിയിച്ചു. കൃത്യനിഷ്ഠ, വിശ്വസ്ത, ധര്‍മനീതി എന്നീ വിശിഷ്ടതകളെ ഭരണ മേഖലയില്‍ പുലര്‍ത്തുന്ന അപൂര്‍വ്വം പ്രഗത്ഭരില്‍ ഒരാളാണ് വി ജെ കുര്യന്‍. സിയാലിന്റെ സാക്ഷാത്കാരത്തിനുംവ്യോമയാന ഭൂപടത്തില്‍ കേരളത്തിന്റെ കൊടിക്കൂറ പാറിവന്നതിലും അനേകം മറുനാടന്‍ മലയാളികളുടെ യാത്രാ ക്ലേശത്തിന് തെല്ലെങ്കിലും ആശ്വാസമേകുന്നതിലും വീ ജെ കുര്യന്റെ ഭാവനാ സമ്പന്നമായ നിലപാടുകള്‍ സഹായകമായി. എല്ല മലയാളികള്‍ക്കും അഭിമാനിക്കനാവുന്ന ഉയര്‍ച്ചയിലേക്ക് കേരള വ്യോമയാന പദ്ധതികളെ നയിക്കുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വം ഉപകരിക്കട്ടേ എന്ന് ഓര്‍മ ദേശീയ സമിതി ആശംസിച്ചു. പ്രസിഡന്റ് സിബിച്ചന്‍ ചെമ്പ്‌ളായില്‍ അദ്ധ്യക്ഷനായിരുന്നു. സ്ഥാപക നേതാവ് ജോസ് ആറ്റുപുറം, വൈസ് പ്രസിഡന്റ് ജോര്‍ജ് ഇടിക്കുള, ന്യൂ ജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ജിബി തോമസ്, പി ആര്‍ ഓ ജോസ് പാലത്തിങ്കല്‍, ബാബൂ ചീയേഴത്ത് എന്നിവര്‍ പ്രസംഗിച്ചു. സ്‌പോക്‌സ് പേഴ്‌സണ്‍ ജോര്‍ജ് നടവയല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ നന്ദിയും പറഞ്ഞു.

ഇടത്താവളങ്ങളില്‍ ഇറങ്ങിക്കേറ്റങ്ങള്‍ ആവശ്യമില്ലാത്ത ഡയറക്ട് ഫ്‌ളൈറ്റ് ന്യൂയോര്‍ക്കില്‍ നിന്ന് കൊച്ചിയിലേക്ക്ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രി വയലാര്‍ രവി പ്രഖ്യാപിച്ച തീരുമാനം ഫലപ്രദമാകാന്‍ അമേരിക്കന്‍ മലയാളികള്‍ ഓര്‍മയുടെ കാമ്പയിനില്‍ സഹകരിക്കണമെന്ന്ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങങ്ങള്‍ക്ക്് സിബിച്ചന്‍ ചെമ്പ്‌ളായില്‍ 215-869-5604, ജോസ് ആറ്റുപുറം, 267-231-4643, ജിബി തോമസ് 914-573-1616, ജോര്‍ജ് ഓലിക്കല്‍ 215-873-4365, ജോര്‍ജ് ഇടിക്കുള 732-389-8482.
വി ജെ കുര്യന്‍ സിയാല്‍ ചെയര്‍മാന്‍: ഓര്‍മ ദേശീയ സമിതിയില്‍ ആഹ്ലാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക