Image

വാക്കിന്‍ വായ്‌ത്തലകള്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 15 May, 2015
വാക്കിന്‍ വായ്‌ത്തലകള്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)
അരുതരുത്‌ വാക്കുകള്‍ക്ക്‌ മൂര്‍ച്ചയുണ്ട്‌
അതെടുത്ത്‌ അലക്ഷൃമായ്‌ എറിയരുത്‌
അവ കൊണ്ടു മുറിയുന്ന ഹൃത്തിന്‍ നിണ ചാലുകള്‍
കാണുവാന്‍ നിന്റെ പുറം കണ്ണുകള്‍ക്കാവില്ല

ആര്‍ദ്രമാം സ്‌നേഹത്തിന്‍ അകകണ്ണു വേണം
അരുതരുത്‌ വാക്കുകള്‍ക്ക്‌ മൂര്‍ച്ചയുണ്ട്‌
അതെടുത്ത്‌ അലക്ഷൃമായ്‌ എറിയരുത്‌
വാക്കുകള്‍ മനസ്സില്‍ കരുതി വെക്കുക

അലിവായ്‌ അനൃന്റെ മുറിവില്‍ തലോടുവാന്‍
വാക്കുകള്‍ അറിയാതെ വാരി വിതറുക
അപരന്റെ ചുണ്ടിലെ പുഞ്ചിരി ആകുവാന്‍
അരുതരുത്‌ വാക്കുകള്‍ക്ക്‌ മൂര്‍ച്ചയുണ്ട്‌

അതെടുത്ത്‌ അലക്ഷൃമായ്‌ എറിയരുത്‌
വിഷലിപ്‌ത വചനങ്ങള്‍ രോഗാതുരമാക്കുന്ന
ഉലകിന്റെ വേദന മാറ്റുവാന്‍
നിന്‍ വാക്കുകള്‍ക്കാവണം

വാക്കുകള്‍ തീര്‍ക്കുന്ന മായാ പ്രബഞ്ചത്തിന്‍
മാസമരിക വലയത്തില്‍ വിലയം പ്രാപിക്ക നീ
അരുതരുത്‌ വാക്കുകള്‍ക്ക്‌ മൂര്‍ച്ചയുണ്ട്‌
അതെടുത്ത്‌ അലക്ഷൃമായ്‌ എറിയരുത്‌
വാക്കിന്‍ വായ്‌ത്തലകള്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
വിദ്യാധരൻ 2015-05-19 07:31:24
കൈവിട്ടുപോയ കല്ലും 
വാ വിട്ടുപോയ വാക്കും 
തിരിച്ചെടുക്കാനാവില്ല ശരിയെങ്കിലും 
കാട്ടുതീ കത്തി പടരാതിരിക്കാൻ 
അരുകിൽ നിന്ന് അഗ്നി കത്തിച്ചു 
തിരിച്ചടിക്കുംമ്പോൽ 
വാക്കിൻ വായ്ത്തല പിളർക്കാൻ 
മൂർച്ചയുള്ള വാക്കാവാം ചിലപ്പോൾ..
എങ്കിലും,  വായിൽ കിടക്കുന്ന 
നാക്കിനെ നിയന്ത്രിക്കിൽ 
വാക്കിനെ  മധുമൊഴിയാക്കി മാറ്റിടാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക