ബ്രിസ്‌ബെയ്ന്‍: സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്രാക്കണ്‍ റിഡ്ജ്, ടൈഗം, ആസ്പ്ലി, ബൂണ്‍ഡാല്‍, കാസല്‍ഡെന്‍ സബര്‍ബുകളില്‍ കരോള്‍ നടന്നു.
കരോള്‍ സംഘങ്ങള്‍ വാദ്യമേളങ്ങളോടെ ഗാനങ്ങള്‍ ആലപിച്ച് വിവിധ പ്രദേശങ്ങളിലുള്ള ഭവനങ്ങള്‍ സന്ദര്‍ശിച്ചു. സാന്താക്ലോസ് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് മിഠായി വിതരണം ചെയ്തു.
ജോണ്‍ മാത്യു, ഷിബു വര്‍ഗീസ്, സന്തോഷ് മാത്യു, ജിജി റെജി, ഷൈജു തോമസ്, പീറ്റര്‍ തോമസ്, ആല്‍ബര്‍ട്ട് ജോര്‍ജ്, ദിനേശ് കൊല്ലപ്പള്ളി, റെജി ചാക്കോ എന്നിവര്‍ കരോളിന് നേതൃത്വം നല്‍കി.
ചെംസൈഡ്, കേഡ്രോണ്‍ സബര്‍ബുകളില്‍ 17ന് വൈകുന്നേരം 5.30ന് കാരള്‍ ആരംഭിക്കും.