Image

ഡിട്രോയിറ്റ്‌ സെന്റ്‌ മേരിസ്‌ ഇടവകയില്‍ റാഫിള്‍ 2012 ഉത്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 04 January, 2012
ഡിട്രോയിറ്റ്‌ സെന്റ്‌ മേരിസ്‌ ഇടവകയില്‍ റാഫിള്‍ 2012 ഉത്‌ഘാടനം ചെയ്‌തു
ഡിട്രോയിറ്റ്‌: സെന്റ്‌ മേരിസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ 2012 ജനുവരി ഒന്നാം തിയതി തിരുകുടുംബത്തിന്റെയും വി.എസ്‌തപ്പാനോസ്‌ സഹദായുടെയും തിരുനാള്‍ ആചരിച്ചു കൊണ്ട്‌ 2012 ആണ്ട്‌ ദൈവാനുഗ്രഹപ്രാതമാകുന്നതിനു പ്രാര്‍ഥിച്ചു അനുഗ്രഹം യാചിച്ചു.

ദേവാലയ ഫണ്ട്‌ സമാഹരണത്തിലേക്കായി റാഫിള്‍ 2012 ഇന്നേദിവസം വി.ബലിയര്‍പ്പണത്തിനു ശേഷം അഡ്വ. ജേക്കബ്‌ ചാണ്ടി &ചിന്നമ്മ വേലിയാതിന്റെ പക്കല്‍ നിന്നും 5000 ഡോളറിന്റെ ചെക്ക്‌ വികാരി ഫ.മാത്യു മേലേടം സ്വീകരിച്ചുകൊണ്ട്‌ ഉത്‌ഘാടനം ചെയ്‌തു. തുടര്‍ന്നു ഇടവകയിലെ ഓരോകുടുംബവും 1000 ഡോളറിന്റെ ചെക്കു നല്‌കി ഉത്‌ഘാടന കര്‍മ്മത്തില്‍ പങ്കുചേര്‍ന്നു. വികാരി സ്വീകരിച്ച ചെക്കുകള്‍ ഇടവകയുടെ ഭാവി വാഗ്‌ദാനങ്ങള്‍ ആയ കുഞ്ഞുങ്ങള്‍ വാങ്ങി കൈക്കാരന്മാരായ ജോമോന്‍ മാന്തുരുത്തില്‍, ജോ മൂലക്കാട്ട്‌ എന്നിവരെ ഏല്‌പിച്ചു.

ഇടവകയുടെ കേന്ദ്രമായ ദേവാലയത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ മാതാപിതാക്കളോടൊപ്പം കുഞ്ഞുങ്ങളും സഹകരിക്കുകയും അടുത്ത തലമുറയായ കുഞ്ഞുങ്ങളെ ദേവാലയ കേന്ദ്രികൃതമായ ജീവിതം നയിക്കുവാന്‍ പ്രചോദനം നല്‍കുന്ന മനോഹര കര്‍മ്മമായിരുന്നു റാഫിള്‍ 2012 ഉത്‌ഘാടനം. ക്‌നാനയ കത്തോലിക്കര്‍ സഭാ കേന്ദ്രികൃതമായ ജീവിതമാണ്‌ നയിച്ച്‌ പോരുന്നത്‌ എന്നും, വരും തലമുറയെ മാതാപിതാക്കള്‍ വിശ്വസിക്കുന്ന, ആചരിച്ചു പോരുന്ന അതേ പൈതൃകത്തില്‍ വളര്‍ത്തണമെന്നും വികാരി ഉല്‍ബോധിപ്പിച്ചു. പരിഷ്‌ കൗണ്‍സില്‍ സെക്രട്ടറിയും റാഫിള്‍ 2012 കണ്‍വീനറുമായ ബിജോയിസ്‌ കവണാന്‍ റാഫിള്‍ നടത്തിപ്പിനെകുറിച്ച്‌ വിശദീകരണം നല്‍കി.

രാവിലെ ഒമ്പതിനു തിരുമണിക്കൂര്‍ ആരാധനയും അതെ തുടര്‍ന്നു ലദീഞ്ഞും ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ഉണ്ടായിരുന്നു. ജോ & സില്‍ഫി മൂലക്കാട്ട്‌ ആയിരുന്നു തിരുനാള്‍ പ്രസുദേന്തി. പുതുവത്സര ദിനത്തില്‍ തിരുനാളിനോടനുബന്ധിച്ചു പ്രസുദേന്തി വക സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. (പി.ആര്‍.ഒ. ജോസ്‌ ചാഴികാടന്‍). പി.ആര്‍.ഒ ജോസ്‌ ചാഴികാടന്‍ അറിയിച്ചതാണിത്‌.
ഡിട്രോയിറ്റ്‌ സെന്റ്‌ മേരിസ്‌ ഇടവകയില്‍ റാഫിള്‍ 2012 ഉത്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക