Image

ഗാമയുടെ ക്രിസ്‌മസ്‌ നവവത്സര ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 04 January, 2012
ഗാമയുടെ ക്രിസ്‌മസ്‌ നവവത്സര ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
അറ്റ്‌ലാന്റാ: ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്റെ (ഗാമ) ക്രിസ്‌മസ്‌- നവ വത്സരാഘോഷങ്ങള്‍ മെഡോ ക്രീക്ക്‌ സ്‌കൂളില്‍ വെച്ച്‌ അതിവിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.

ഗാമയുടെ കമ്മിറ്റി അംഗം ജോര്‍ജ്‌ മേലേത്തിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച പരിപാടികള്‍ ഫാ. ഡൊമിനിക്‌ മഠത്തില്‍കളത്തില്‍ ഭദ്രീപംകൊളുത്തി ഉദ്‌ഘാടനം നിര്‍വഹിക്കുകയും ക്രിസ്‌മസ്‌ സന്ദേശം നല്‍കുകയും ചെയ്‌തു. ചീഫ്‌ ഗസ്റ്റായിരുന്ന അറ്റ്‌ലാന്റയുടെ ആദ്യ കോണ്‍സുല്‍ ജനറല്‍ ആയി നിയമിതനായ അജിത്‌ കുമാര്‍ പ്രധാന പ്രാസംഗികനായിരുന്നു. ഗാമ മുപ്പത്‌ വര്‍ഷം പിന്നിട്ട അവസരത്തില്‍ പ്രസിദ്ധീകരിച്ച സ്‌മരണികയുടെ പ്രകാശനം അദ്ദേഹം സുവനീര്‍ എഡിറ്ററായിരുന്ന തമ്പു പുളിമൂട്ടില്‍ നിന്ന്‌ ആദ്യ പതിപ്പ്‌ സ്വീകരിച്ചുകൊണ്ട്‌ നിര്‍വഹിച്ചു.

ഗാമ ടാലന്റെ ഹണ്ടില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായവര്‍ തങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു. സാറ്റ്‌ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയ സ്റ്റീഫന്‍ മാത്യു പുളിമൂട്ടിലിന്‌ കാഷ്‌ അവാര്‍ഡും ട്രോഫിയും, ഗാമ ടാലന്റ്‌ നൈറ്റ്‌ 2011 ആയി തെരഞ്ഞെടുക്കപ്പെട്ട ആഷ്‌ലി വാതപ്പള്ളിലിന്‌ മനോജ്‌കുമാര്‍ ഗോവിന്ദ്‌ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിയും ശ്രീമതി മാര്‍ഗരറ്റ്‌ അജിത്‌കുമാര്‍ സമ്മാനച്ചു.

പുരുഷന്മാരുടെ വടംവലി മത്സരവിജയികള്‍ക്ക്‌ ജോര്‍ജ്‌ വിന്‍സെന്റ്‌ ഫാമിലി സ്‌പോണ്‍സര്‍ ചെയ്‌ത ഗാമ എവര്‍റോളിംഗ്‌ ട്രോഫിയും, ടെന്നീസ്‌ മത്സര വിജയികള്‍ക്ക്‌ താജ്‌ ആന്‍ഡ്‌ ഗീത ആനന്ദ്‌ സ്‌പോണ്‍സര്‍ ചെയ്‌ത ഗാമ എവര്‍റോളിംഗ്‌ ട്രോഫിയും, ബാസ്‌ക്കറ്റ്‌ ബോള്‍ വിജയികള്‍ക്കുള്ള ഡൊമിനിക്‌ ആന്‍ഡ്‌ സുനി ചാക്കോനാല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്‌ത ഗാമ എവര്‍റോളിംഗ്‌ ട്രോഫിയും, വോളിബോള്‍ മത്സരവിജയികള്‍ക്കുള്ള ജോണ്‍ (സ്റ്റാര്‍) ആന്‍ഡ്‌ അനു വര്‍ഗീസ്‌ ഫാമിലി സ്‌പോണ്‍സര്‍ ചെയ്‌ത ഗാമ എവര്‍റോളിംഗ്‌ ട്രോഫിയും ഡോക്‌ടര്‍ മാത്യു കണ്ടത്തില്‍ സമ്മാനിച്ചു.

തുടര്‍ന്ന്‌ നടന്ന ഗാമയുടെ വാര്‍ഷിക പൊതുയോഗത്തില്‍ 250 -ഓളം അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ്‌ ബിജു തുരുത്തുമാലില്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ സെക്രട്ടറി അനു സുകുമാര്‍ 2011-ലെ റിപ്പോര്‍ട്ടും, ട്രഷറര്‍ സഖറിയ വാച്ചാപറമ്പില്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു പാസാക്കി. പിന്നീട്‌ 2012 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മനോജ്‌ തോമസ്‌, തോമസ്‌ കെ. ഈപ്പന്‍, മാത്യു ജോണ്‍, മീര സായികുമാര്‍, അനില്‍ മേച്ചേരില്‍, ജോണ്‍ മത്തായി, ജോസഫ്‌ ഇലക്കാട്ട്‌, യാസിര്‍ അബ്‌ദുള്‍, ജോണ്‍ പ്രസാദ്‌, സാജു ജോര്‍ജ്‌, അന്നമ്മ ജേക്കബ്‌, ജോണ്‍ വര്‍ഗീസ്‌, ബേബി ഇല്ലിക്കാട്ടില്‍ എന്നിവരാണ്‌ ഗാമയുടെ 2012-ലെ സാരഥികള്‍. അനു സുകുമാര്‍ എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. സ്‌നേഹവിരുന്നോടെ 2011-ലെ ഗാമയുടെ ക്രിസ്‌മസ്‌- പുതുവത്സരാഘോഷങ്ങള്‍ സമാപിച്ചു.
ഗാമയുടെ ക്രിസ്‌മസ്‌ നവവത്സര ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക