Image

കോട്ടയം ക്ലബ്ബ്- ഹൂസ്റ്റണ്‍ -ക്രിസ്മസ്-നവവത്സര ആഘോഷം ജനുവരി 8ന്

പി.പി.ചെറിയാന്‍ Published on 04 January, 2012
കോട്ടയം ക്ലബ്ബ്- ഹൂസ്റ്റണ്‍ -ക്രിസ്മസ്-നവവത്സര ആഘോഷം ജനുവരി 8ന്

കോട്ടയംകാരുടെ മലയാളി സംഘടനയായ കോട്ടയം ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ജനുവരി 8-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30ന് സ്റ്റാഫോര്‍ഡിലെ സെന്റ് തോമസ് കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച സമുചിതമായി ആഘോഷിക്കുന്നു. ഈ ചടങ്ങിലെ മുഖ്യപ്രഭാഷകനും, മുഖ്യാതിഥിയും മലങ്കര സിറിയിന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്താ മാര്‍ ആലക്‌സിയോല്‍ മാര്‍ യൗസേബിയോസ് ആയിരിക്കും.

കോട്ടയം ജില്ലാ നിവാസികളുടെ നേതൃത്വത്തില്‍ തരപ്പെടുത്തി കൊണ്ടിരിക്കുന്ന നേറ്റിവിറ്റി സ്‌ക്കിറ്റ്, കരോള്‍ ഗാനങ്ങള്‍ , നൃത്തങ്ങള്‍ , കോമഡി സ്‌ക്കിറ്റുകള്‍ , മാര്‍ഗ്ഗംകളി, സിനിമാറ്റിക് ഡാന്‍സുകള്‍ , മലയാള ഗാനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് മാറ്റുകൂട്ടും എന്നതിനു സംശയമില്ലെന്ന് ഒരു പത്രകുറിപ്പില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ തകൃതിയായി പണിയെടുത്തുകൊണ്ടിരിക്കുന്നു. വിഭവ സമൃദ്ധമായ ഡിന്നറും തരപ്പെടുത്തി കൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികളില്‍ നിന്നും ലഭ്യമാകുന്ന തുക കോട്ടയം ജില്ലാ നിവാസികളുടെ നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് രവി വറുഗീസ്-281-499-4593, സെക്രട്ടറി മോന്‍സി വറുഗീസ്-713-560-8156, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റെജി കോട്ടയം-832-886-1659 തുടങ്ങിയവരുമായി ബന്ധപ്പെടുക.

മീഡിയാ കോര്‍ഡിനേറ്റര്‍ ജോസ്‌ ജോണ്‍ തെങ്ങുംപ്ലാക്കല്‍ അറിയിച്ചതാണിത്.
കോട്ടയം ക്ലബ്ബ്- ഹൂസ്റ്റണ്‍ -ക്രിസ്മസ്-നവവത്സര ആഘോഷം ജനുവരി 8ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക