Image

ക്‌നാനായ സംഗമം ബഹാമസ്‌ ക്രൂസില്‍ ജൂലൈ 24 മുതല്‍ 27 വരെ

Published on 22 May, 2015
ക്‌നാനായ സംഗമം ബഹാമസ്‌ ക്രൂസില്‍ ജൂലൈ 24 മുതല്‍ 27 വരെ
താമ്പാ: നോര്‍ത്ത്‌ അമേരിക്കയിലെ ക്‌നാനായ യാക്കോബായ സമുദായത്തിലെ സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളും കുടുംബങ്ങളുമായി ജൂലൈ 24- 27 തീയതികളില്‍ കരീബിയന്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ബഹാമസ്‌ ദ്വീപിലേക്ക്‌ എക്‌റ്റേസി എന്ന ആഢംഭര കപ്പലില്‍ ഫ്‌ളോറിഡയിലെ താമ്പയില്‍ നിന്നും ഒരു ക്രൂസ്‌ യാത്ര പോകുവാന്‍ തീരുമാനിച്ചു.

എന്‍.എ.എം.കെ.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര ക്‌നാനായ കൗണ്‍സിലിന്റെ ഷിക്കാഗോ യൂണീറ്റ്‌ ആണ്‌ ഇത്‌ സംഘടിപ്പിക്കുന്നത്‌. യുവജനങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ ക്‌നാനായക്കാരുടേയും മാനസീകോല്ലാസത്തിനും ആര്‍ത്മീയവര്‍ദ്ധനവിനു ഉതകുന്നതിനുപരി, യുവജനങ്ങള്‍ക്ക്‌ പരസ്‌പരം അറിയുന്നതിനും പരിചയപ്പെടുവാനും, നിലവിലുള്ള പരിചയങ്ങള്‍ പുതുക്കി ആത്മബന്ധങ്ങളുടെ പുതിയ നൂലിഴകള്‍ പാകാനും ഇങ്ങനെയുള്ള ക്‌നാനായ സംഗമങ്ങള്‍ ഉപകരിക്കുമെന്ന്‌ ഷിക്കാഗോ യൂണീറ്റ്‌ സെക്രട്ടറി ബിജോയി മാലത്തുശ്ശേരില്‍ അഭിപ്രായപ്പെട്ടു.

എല്ലാ നോര്‍ത്ത്‌ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിന്നുമുള്ള ക്‌നാനായക്കാര്‍ രജിസ്‌ട്രേഷനില്‍ സജീവമായി സഹകരിക്കുകയും ഇതുവരെ 200-ല്‍പ്പരം അംഗങ്ങള്‍ ഈ ക്‌നാനായ മാമാങ്കത്തിന്‌ സജ്ജമായിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ മിലന്‍ വട്ടത്തില്‍ അറിയിച്ചു. സജി കളരിത്തറ (പി.ആര്‍.ഒ, ക്‌നാനായ കാണ്‍ക്വറര്‍) അറിയിച്ചതാണിത്‌.
ക്‌നാനായ സംഗമം ബഹാമസ്‌ ക്രൂസില്‍ ജൂലൈ 24 മുതല്‍ 27 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക