Image

പ്രതികരണങ്ങള്‍

Published on 22 May, 2015
പ്രതികരണങ്ങള്‍
ഗ്രന്ഥകര്‍ത്താവുംഓരോ വായനക്കാരനും ഓരോ വിധത്തിലാണ് സാഹിത്യ രചനകളെ വിലയിരുത്തുന്നതും വ്യാഖ്യാനിക്കുന്നതും. നിങ്ങളുടെ വ്യാഖ്യാനം എന്റേതില്‍ നിന്ന് വ്യത്യസ്തമായിരിക്കാം. നിങ്ങളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്കു വിമര്‍ശിക്കാം. അത് നിങ്ങളുടെ അവകാശം. ഒരു വിമര്‍ശകനു നല്ലതും ചീത്തയും വേര്‍തിരിച്ചു കാണിച്ച് എഴുത്തുകാരെ ബോധവല്‍ക്കരിക്കാമെന്നല്ലാതെ, ഒരു രചന നല്ലത് അല്ലെങ്കില്‍ ചീത്ത എന്ന് തീര്‍ത്തു പറയാനുള്ള അവകാശമില്ല.
അങ്ങനെ പറയുന്നവര് യഥാര്‍ത്ഥ വിമര്‍ശകരല്ല. സാഹിത്യത്തില്‍ അവസാന വാക്കില്ല. സാഹിത്യം എന്നാല്‍ 'സഹിതിയോര്‍ ഭാവഃ ' സാഹിതികളുടെ ഭാവം സാഹിത്യം. നല്ല ശബ്ദങ്ങളുടെ കൂട്ടിച്ചേര്‍ക്കലാണു സാഹിത്യം. എഴുത്തുകാരന്‍ എഴുതുന്നത് വായനക്കാരനു വേണ്ടിയല്ല. വായനക്കാരന്‍ വ്യത്യസ്തമായ കാഴ്ച്പ്പാടോടെയാണു രചനകളെ സമീപിക്കുന്ന ത്. എഴുത്തുകാരന്റെ വിചാര വികാരങ്ങളുമായി വായനക്കാരന്‍ താദാത്മ്യം പ്രാപിക്കണമെന്നുമില്ല. രചനകളിലെ നന്മയെ എടുത്തു കാണിച്ച് പോരായ്മകള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിക്കുന്നതാണു വിമര്‍ശകന്റെ ധര്മ്മം. കാലം കഴിയുന്തോറും സാഹിത്യ രംഗവും വിമര്‍ശന രംഗവും വളര്‍ന്നു കൊണ്ടിരിക്കുമെന്ന് ആര്ക്കാണ് അറിയാത്തത്.
ഇവിടെ വിമര്‍ശകരില്ലാതിരുന്ന സമയത്ത് എഴുത്തുകാര്‍ എഴുതിക്കൊണ്ടിരുന്നത് അവരുടെ സര്‍ഗ്ഗശക്തിയുടെ പ്രചോദനം ഒന്നു കൊണ്ടു മാത്ര മാണ്. വിമര്‍ശകരുടെ ചിന്തകള്‍ വികലമായാല്‍ വിമര്‍ശനം പാളിപ്പോകും. ഗുരുക്കന്മാരുടെ കണ്ടെത്തലുകള്‍ക്ക് അപാകത കല്പ്പിച്ച് അവരുടെ രചനകള്‍ക്ക് വ്യാഖ്യാനമെഴുതുന്ന കാലമാണിത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയുള്ള വ്യാഖ്യാനം അപകടമാണ്. വലയില്‍ കുടുങ്ങിയത് എല്ലാം പരല്‍ മീനുകള്‍ എന്ന് ധരിച്ച് എല്ലാ മീനുകള്‍ക്കും ഒരേ സ്വഭാവം എന്ന നിഗമനത്തില്‍ എത്തിയാല്‍ എങ്ങനെയിരിക്കും. വായനക്കാര്ക്ക് വേണ്ടി എഴുതാതെ ഒരു വായനക്കാരനായി നിന്ന് നിങ്ങള്‍ എഴുതുക.
നിങ്ങള്‍ ഒരു വായനക്കാരനായി നിങ്ങളുടെ അഭിപ്രായം എഴുതുമ്പോള്‍ അത് യുക്തവും സത്യസന്ധവും, വായനക്കാരുടെ പ്രതിനിധി എന്ന നിലയില്‍ എഴുതുമ്പോള്‍ അത് ആവിഷ്‌ക്കരണ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലുമാണ്. സാഹി ത്യസദസ്സില്‍ ഒരു കവിത ചര്ച്ച ചെയ്തതിനു ശേഷം അവരവര്‍ക്കിഷ്ടപ്പെട്ട ഭാഗം അടിവരയിടാന്‍ പറഞ്ഞാല്‍ പലരും അടിവരയിടുന്നത് പല ഭാഗത്തായിരിക്കും. കാരണം ഓരോരുത്തരുടെയും അനുഭൂതിയും ആസ്വാദനവും വ്യത്യസ്തമായിരിക്കും. അതേ പറ്റി അവര്‍ തന്നെ അഭിപ്രായം പറയുമ്പോള്‍ അത് വസ്തുനിഷ്ഠവും സത്യസന്ധവുമായിരിക്കും . നിങ്ങള്‍ ഒരു പ്രതിനിധിയായി വന്ന് മറ്റുള്ളവര്‍ക്കു ണ്ടായ അനുഭൂതിയെ പറ്റി അഭിപ്രായം പറയുന്നതിന്റെ ഔചിത്യക്കുറവു നിങ്ങള്‍ക്കു തന്നെ മനസ്സിലാക്കാന്‍ സാധിക്കും.
രാജഭരണകാലത്ത് രാജാക്കന്മാര്‍ അവരുടെ നല്ല പ്രജകള്‍ക്കും ഭടന്മാര്‍ക്കും പാരിതോഷികങ്ങള്‍ നല്കി ആദരിച്ചിരുന്നു. സംസ്‌ക്കാര സമ്പന്നമായ ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ്‍ അവാര്‍ഡ് നല്കുന്നതും വാങ്ങുന്നതും. അതിന്റെ വ്യാഖ്യാനത്തിലുള്ള വൈജാത്യം അതിന് പല മുഖച്ഛായ നല്കുന്നു. അവാര്‍ഡുകള്‍ നല്ല എഴുത്തുകാരനും ചീത്ത എഴുത്തുകാരനും ലഭിക്കാം. അവാര്ഡ് പാനല്‍ തെരഞ്ഞെടുക്കുന്ന നല്ല എഴുത്തുകാരന്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ ചീത്ത എഴുത്തുകാരനായിരിക്കും. അതുകൊണ്ട് സംഘടനകള്‍ നല്ല സംരംഭങ്ങളില്‍ നിന്ന് പിന്തിരിയേണ്ടതില്ല. സംഘടനകള്‍ അവാര്‍ഡുകള്‍ നല്കുന്നത് തുടര്ന്നു കൊണ്ടേയിരിക്കണം. ഏതെങ്കിലും ഒരു എഴുത്തുകാരന് ഉത്തേജനമുണ്ടായാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടു. വിമര്‍ശിക്കുന്നവര്‍ അവരുടെ താല്പര്യവും മനോഗതവുമനുസരിച്ച് വിമര്‍ശിക്കട്ടെ.
പട്ടിയേയും പട്ടിയെ തിന്നുന്നവരേയും ഒരു പോലെ കാണാന്‍ ശ്രമിക്കണം എന്ന് സാഹിത്യകാരന്മാരും ചിന്തകന്മാരും ആചാര്യന്മാരും പറഞ്ഞു വച്ചിട്ടുള്ളത് നിങ്ങള്‍ മനസ്സിലാക്കിയാല്‍ കൊള്ളാം. കരിമ്പിന്‍ ചണ്ടിയില്‍ ഈച്ചകള്‍ പൊതിയാ റുണ്ട്. സാഹിത്യലോകത്തിന്റെ ഒരു ദുരന്തമാണിത്. ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും എഴുതാം. സമൂഹം അറിയുന്നവര്ക്ക് അത് സാധ്യമല്ലല്ലോ!

വാസുദേവ് പുളിക്കൽ

വിചാരവേദി പ്രസിഡണ്ട്

Join WhatsApp News
Thomas varghese, Canada 2015-05-23 05:30:12
വിദ്യാധരൻ ഏത് പുസ്തകങ്ങളിൽ നിന്ന് എടുത്താലും അത് എവിടെ നിന്നാണ് എന്ന് എഴുതാറുള്ളതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. അത് മോഷണമായോ കുറവായോ ഒരു വായനക്കാരനായ എനിക്ക് കാണാൻ കഴിഞിട്ടില്ല ല്ല   നല്ല പുസ്തക് ശേഖരങ്ങൾ ഉണ്ടെങ്കിലും ചിലർ വായിക്കാറില്ല.  അഥവാ വായിച്ചാലും അനുയോജ്യമായ വിധത്തിൽ ഉദ്ധരിക്കാൻ തക്കവണ്ണം ഓർത്തിരിക്കാറുമില്ല. പലപ്പോഴും എഴുത്തുകാരെ പ്രകോപിപ്പിച്ച് വിദ്യാധരൻ  എഴുതാറുണ്ടെങ്കിലും അതിന് പറ്റിയ മറുപടി വളരെ ചുരുക്കമായേ കാണാറുള്ളു.  അദ്ദേഹത്തിൻറെ ആക്ഷേപഹാസ്യപരമായ കവിതകൾ കുറിക്ക് കൊള്ളുന്നത്കൊണ്ടാണ് പ്രൗഡു റ്റെക്സനായാലും, ന്യുയോർക്ക്കാരായാലും, ക്യാനഡക്കാരായാലും പ്രതിരിക്കുന്നതെന്ന് സാമാന്യ ബുദ്ധിയുള്ള (വായനക്കാര് വിവിര ദോഷികളാണെന്നു പറയുന്ന നിങ്ങൾ ഒരെഴുത്തുകാരനാണെന്നുള്ളത് നിങ്ങളുടെ വികാരനിർഭരമായാ എഴുത്തിൽ വളരെ സ്പഷ്ടമാണ് ) വായനക്കാർക്ക് അറിയാം.  നല്ല എഴുത്തുകാർ മനസ്സിനെ ക്ഷോപിപ്പിക്കാറില്ല ക്ഷുഭിതമായ മനസ്സിൽ നല്ല സൃഷിട്ടികൾ ജനിക്കാറില്ല.  വിദ്യാധരൻ എഴുതുന്നതിനോട് മുഴുവൻ യോജിക്കാൻ കഴിയില്ല എങ്കിലും, അദ്ദേഹത്തിൻറെ അഭിപ്രായങ്ങളിൽ മസാല ഉള്ളത് കൊണ്ട് വായിക്കാൻ സുഖമുണ്ട്, ചില സ്ഥിരം എഴുത്തുകാരുടെ  ലേഖനങ്ങളും കവിതകളും വായിക്കുന്നതിലും രസകരവുമാണ് 
Proud Texan 2015-05-22 20:07:33
വിദ്യാധരനെന്ന റിപ് വാൻ വിങ്ക്ൾ !!! റിപ് വാൻ വിങ്ക്ൾ എന്ന ആളെ പ്പറ്റി കേട്ടിണ്ടോ? ഇഷ്ട്ടൻ ഇരുപതു വര്ഷം തുടർച്ചയായി ഉറങ്ങിക്കളഞ്ഞു ,ലോകത്തിൽ നടക്കുന്നതൊന്നും അറിയാതെ. ഇവിടെ വിദ്യാധരൻ എന്ന റിപ് വാൻ വിങ്ക്ൾ ,മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛനും മുൻപുള്ള കാലഘട്ടത്തിൽ കിടന്നു ഉറക്കമാണ്.അതായതു മലയാളഭാഷ ഉരുത്തിരിയും മുൻപുള്ള സംസ്കൃത കാലഘട്ടത്തിൽ.അത്, സംസ്കൃതത്തിൽ അറിവ് ഉണ്ടായിട്ടൊന്നുമല്ല.എവിടുന്നോ കുറെ ശ്ലോകങ്ങളും അതിന്റെ മലയാള പരിഭാഷയുമുള്ള ഒരു പുസ്തകം സംഘടിപ്പിച്ചു വെച്ചിട്ടുണ്ട്. അത് വെച്ചങ്ങു കാച്ചുകയാണ് ഏതാണ്ട് കുറെ വര്ഷങ്ങളായി ഒരേ ശ്ലോകങ്ങൾ എല്ലായിടത്തും പ്രയോഗിക്കുന്നു.അത് കാണുന്ന വിവര ദോഷികൾ വിചാരിക്കും ഇദ്ദേഹം വലിയ പണ്ഡിതനാണെന്ന്.ഇതൊക്കെ സഹിക്കാം എല്ലാ കൃതികളിലും കയറി കാഷ്ടിച്ചു വെക്കുന്നതും പോരാഞ്ഞു അത് എഴുതേണ്ടത് എങ്ങനെയെന്നു ഒരു പ്രസംഗവും കൂടി അങ്ങ് നടത്തും,അതും കവിതാരൂപത്തിൽ.അതിൽ ഒരു വരിപോലും കവിതയില്ല എന്ന് അറിവുള്ളവർക്കറിയാം. എഴുത്തച്ഛനെ എഴുതാൻ പഠിപ്പിക്കും മുൻപേ ആദ്യം കളരിയിൽ പോ വിദ്യാധരാ! വിദ്യാധരൻ എന്ന പേര് വെക്കും മുൻപേ വിദ്യ നേടുക വിദ്യാദരാ!!  - PROUD TEXAN
വിദ്യാധരൻ 2015-05-22 21:24:32
'പടിഞ്ഞാറൻ യുറോപ്പിൽ നോവലിന്റെയും കഥയുടെയും ഗദ്യനാടകത്തിന്റെയും മറ്റും മകരകൊയ്ത്തായപ്പോഴാണ് ടെയിനെന്ന ഫ്രഞ്ചു പണ്ഡിതൻ 'മില്യു ' വാദവുമായി അരങ്ങത്തിറങ്ങിയത് ചുറ്റുപാടുമുള്ള ജീവിതാനുഭവങ്ങളിൽ നിന്ന് രൂപംകൊള്ളുന്നതാണ് ഏതു സാഹിത്യകൃതിയുമെന്നാണ് 'മില്യു ' വാദത്തിന്റെ ചുരുക്കം. യഥാർത്തത്തിൽ അത് പുതിയൊരു വാദമായിരുന്നില്ല. ഹോമറും, വ്യാസനും, വാല്മീകിയുമൊക്കെ എഴുതിയത് അവരവരുടെ ദേശങ്ങളിലേയും കാലങ്ങളിലെയും സാമൂഹ്യാനുഭവങ്ങളിൽ നിന്ന് ആവേശം കൊണ്ടിട്ടാണ്.  പിന്നീട് സമ്പന്ന ന്യുനപക്ഷങ്ങൾക്ക് വേണ്ടി എഴുതിയവരും മറിച്ചായിരുന്നില്ല. പക്ഷേ സാമൂഹിക ജീവിതത്തിന്റെ എല്ലാത്തരം ഉൾക്കെട്ടുകളും വലിയ നോവലുകളുടെ സമൂർത്തമായവിഷ്കരിക്കാൻ ബാൽസാക്കും ടോൾസ്റ്റൊയിയും മറ്റും മുന്നോട്ട് വന്നപ്പോൾ മാത്രമേ ചുറ്റുപാടുകൾക്ക് സാഹിത്യകൃതികളുടെ നിർമ്മിതിയിൽ എത്രമാത്രം കൈയുണ്ടെന്ന് ഒരു ടെയിൻ ഉണ്ടായുള്ളൂ. തർക്കിച്ചു തർക്കിച്ചു അദ്ദേഹത്തിൻറെ വാദം വെറുമൊരു പ്രൗഡ വാദമാക്കി തീർക്കാൻ ചിലർ ശ്രമിച്ചില്ലെന്നില്ല.  റിയലിസത്തിന് പകരം നാച്ച്വരിളിസം കൈകാര്യം ചെയ്യത സോളോയെപ്പോലുള്ള ചുരുക്കം ചില എഴുത്തുകാർ, അറിഞ്ഞോ അറിയാതയോ ആ പ്രൗഡവാദത്തിന് ഉദാഹരണമായി തീർന്നു. എന്നാലും ശരി ടെയിനിന്റെ മില്യു വാദം അധുനാതക്ർക്കിടയിൽ അമ്പേ തിരസ്ക്രിതമായെന്നു പറഞ്ഞുകൂടാ. ഒരതിർത്തിവരെ ആ വാദം ഏതെഴുത്തുകാരനെസംബന്ധിച്ചും അർത്ഥവത്താണ് ' ബഹുമാനപ്പെട്ട മുണ്ടശ്ശേരിയുടെ 'നനയാതെ മീൻപിടിക്കുവാൻ കഴിയുമോ' എന്ന ഉപന്യാസ ഗ്രന്ഥത്തിൽ നിന്നെടുത്ത ഭാഗമാണ് മേലുദ്ധരിച്ചത്.   "ഹോമറും, വ്യാസനും, വാല്മീകിയുമൊക്കെ എഴുതിയത് അവരവരുടെ ദേശങ്ങളിലേയും കാലങ്ങളിലെയും സാമൂഹ്യാനുഭവങ്ങളിൽ നിന്ന് ആവേശം കൊണ്ടിട്ടാണ്.  പിന്നീട് സമ്പന്ന ന്യുനപക്ഷങ്ങൾക്ക് വേണ്ടി എഴുതിയവരും മറിച്ചായിരുന്നില്ല. പക്ഷേ സാമൂഹിക ജീവിതത്തിന്റെ എല്ലാത്തരം ഉൾക്കെട്ടുകളും വലിയ നോവലുകളുടെ സമൂർത്തമായവിഷ്കരിക്കാൻ ബാൽസാക്കും ടോൾസ്റ്റൊയിയും മറ്റും മുന്നോട്ട് വന്നപ്പോൾ മാത്രമേ ചുറ്റുപാടുകൾക്ക് സാഹിത്യകൃതികളുടെ നിർമ്മിതിയിൽ എത്രമാത്രം കൈയുണ്ടെന്ന് ഒരു ടെയിൻ ഉണ്ടായുള്ളൂ."  എന്ന സത്യം ഇന്നും സത്യമായി തന്നെ തുടരുമ്പോൾ, അതല്ല 'ഞങ്ങളെഴുതിവിടുന്ന മനുഷ്യഗന്ധികളല്ലാത്ത ' നോവലും കവിതകളുമാണ് സാഹിത്യം എന്ന് പറഞ്ഞാൽ അത് അപ്പടി വിഴുങ്ങാൻ പല വായനക്കാർക്കും പ്രയാസമായി തോന്നും.  മനുഷ്യജീവിതാനുഭവങ്ങളെ (നാട്ടിലെ ആയാലും അമേരിക്കയിലെ ആയാലും  'ഉൾക്കെട്ടുകളെ' മനസിലാക്കി എഴുതുന്ന  ഏതു എഴുത്തുകാരനെയും അഭിനന്ദിക്കുന്നതിന് മടിയില്ലാത്ത വായനക്കാർ ഈ സമൂഹത്തിൽ ഉണ്ടെന്നുള്ളതിനു സംശയമില്ല.  നല്ല ശതമാനം അമേരിക്കൻ എഴുത്തുകാരുടെ രചനകളിലും ഒരു കഴമ്പും ഇല്ല.  കുറേപ്പേർ സംഘടനകൾ ഉണ്ടാക്കി അതിന്റെ പേരിൽ എഴുത്തുകാരായവരാണ്. അവർക്ക് മിക്കവർക്കും എഴുതുവാനുള്ള വാസനയോ, അല്ലെങ്കിൽ അഭിനിവേശമോ ഇല്ല. അത് തുറന്നു പറയുമ്പോൾ പറയുന്നവരേ ചാടികടിക്കാൻ ചെല്ലുകയാണ്.  ഓരോ വ്യക്തിയും അവന്റെ കഴിവുകളെ സ്വയം വിലയിരുത്തണം എന്നിട്ട് ഓരോ പ്രവർത്തിയിൽ ചാടിവീഴാവ്.  എഴുത്തുകാരനെ നന്നാക്കുക എന്നത് വായനക്കാരന്റെ തൊഴിലല്ല. പക്ഷേ വായിക്കുന്നത് ചവറാണെന്ന് തോന്നിയാൽ രണ്ടു ചീത്തയെങ്കിലും വിളിച്ചിരിക്കും.  യഥാർതത്തിൽ ചില എഴുത്തുകാരെക്കുറിച്ചു മനസ്സിൽ തോന്നിയത് എഴുതിയാൽ എഡിറ്റർ ഇടാത്തതുകൊണ്ടാണ് അല്ലെങ്കിൽ ഭാഷ മാറ്റിയെഴുതമായിരുന്നു.  സമൂഹത്തെയും വായനക്കാരെയും (വായിക്കുന്നവർ ചുരുക്കം ) ചവിട്ടിമെതിച്ചും പറ്റിച്ചും  ഒരു സാഹിത്യകാരനും എങ്ങും വളരാൻ പറ്റില്ല അല്ലെങ്കിൽ മുണ്ടശ്ശേരി മാസ്റ്റർ പറഞ്ഞതുപോലെ 'കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ല '

TEXAS TROOPER 2015-05-23 10:24:15
എന്റെ വാസുദേവ് ചേട്ടാ, ന്യൂയോർക്കിലെ ഏതോ ബങ്കറിൽ സദ്ദാമിനെപ്പോലെ കാലങ്ങളായി ഒളിച്ചിരിക്കുന്ന ഇയാൾക്ക് എന്ത് തോന്ന്യവാസവും എഴുതി വിടാമെന്ന ഒരു ഹുങ്ക് ഉണ്ട് കാരണം പേരു വെക്കണ്ടല്ലോ.ഞാൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ്എന്ന് വിചാരിക്കുന്നവരോടും ഞാൻ കല്പ്പിക്കുന്നപോലെ എല്ലാരും കവിത എഴുതണം,ഞാനാണ് അതിന്റെ ഇവിടത്ത അന്ത്യവിധികർത്താവു എന്നൊക്കെ ചിന്തിക്കുന്ന കുളത്തിലെ തവളകൊളോടും, പോത്തിന്റെ അടുത്ത് വേദം ഓതുന്നതും ഒക്കെ വെറുതെയാണ്.ഇയാളെ ആ ബങ്കറിൽ നിന്ന്പൊക്കി എടുത്തു തോക്കുമായി നില്ക്കുന്ന ആ ഗോപാലന്റെ മുന്നിലേക്ക്‌ ഇട്ടുകൊടെ.സംഗതിക്ക് ഒരു തീരുമാനമാകും സദ്ദാമിന്റെ കാര്യത്തിലെന്നപോലെ.
PROUD TEXAN 2015-05-23 11:45:08
കവിതകൾ വില ഇരുത്താൻ അറിയാത്ത ഇയാൾ ചില പഴയ സ്റ്റൈൽ കവിതകളെ പൊക്കുന്നതു കാണാം.മലയാള കവിത ക്ലാസ്സിക് ഘട്ടവും, കാല്പ്പനിക ഘട്ടവും,ആധുനികതയും,ഉത്തരാധുനികതയും പിന്നിട്ടു മുന്നോട്ടു പോയ ചരിത്രമൊന്നും ഈ ബങ്കർ വാസിക്ക്‌ അറിവില്ല.വല്ലപ്പോഴും മലയാള സാഹിത്യ ചരിത്രവും,അമേരിക്കയിലെ എഴുത്തിന്റെ ചരിത്രവും ഒക്കെ ഇയാൾ വായിക്കുക.അയ്യപ്പൻ,പവിത്രൻ തീക്കുനി തുടങ്ങി ഇപ്പോഴത്തെ തലമുറയുടെ കവിതകൾ കൂടി വായിക്കാൻ മറക്കല്ലേ.അതൊക്കെ വായിച്ചു പഠിച്ച ശേഷം വിമർശിക്കാൻ ഇറങ്ങുക.കൂട്ടത്തിൽ നല്ല കവിതകൾ സ്വന്തം പേരു വെച്ച് പ്രസിദ്ധീകരിച്ചും കാണിക്കണം കേട്ടോ.സ്വയംനല്ല കവിത എഴുതാൻ കഴിയാത്തതിലുള്ള രോഷം തീർക്കാൻ എഴുത്തുകാരെ പു ഛിച്ചും സാഹിത്യ സംഘടനകളെ തെറി പറഞ്ഞും,അവാർഡുകളെ കുറ്റം പറഞ്ഞും പക തീർക്കുന്ന ഈ കോമരത്തെ അവഗണിക്കുക.
വിദ്യാധരൻ 2015-05-23 14:39:43
(കലാഭവൻ മണിയുടെ നാടൻ പാട്ട് ശൈലി)

വൈക്കോലിട്ടു പുകയ്ക്കുമ്പോൾ പാമ്പ്‌ 
പുറത്തോട്ടു ചാടുന്നപോലെ റ്റെക്സൻ 
ചാടി പുറത്തോട്ടു ചൂട് സഹിയാഞ്ഞു 
കലികേറിതുള്ളി അലറിവിളിച്ചു
തെയ്യകം തെയ്യകം തെയ്യകം താരോ 
താരോ താരോ തെയ്യകം താരോ 
മരവുരി ഉടുത്തു കുന്തവും പേറി 
കൂടാതെ കയ്യിൽ കത്തുന്ന പന്തോം 
പാത്ത് പതുങ്ങി പാതിരാ നേരത്ത് 
വന്നവൻ കാട്ടിൽ കള്ളനെപോലെ 
 തെയ്യകം തെയ്യകം തെയ്യകം താരോ 
താരോ താരോ തെയ്യകം താരോ
കുത്തി ഇളക്കി കടന്നലിൻ കൂട്ടം 
കുത്തട്ടെ പോയി വായനക്കാരെ 
കുത്തിമലർത്തട്ടെ 'ബങ്കർവാസിയെ'
കൂടാതെ വായനക്കാരേം ഒന്നായി
തെയ്യകം തെയ്യകം തെയ്യകം താരോ 
താരോ താരോ തെയ്യകം താരോ
കുന്തംകൊണ്ടവൻ അന്ജോരുകുത്ത് 
കൂടാതെ പന്തം കത്തിച്ചൊരേറ്
അയ്യോ നിങ്ങൾക്ക് ഭ്രാന്തായോ മനുഷ്യ 
കഴുത്തുഞെരിക്കുന്നോ കാലമാടാനീ
തെയ്യകം തെയ്യകം തെയ്യകം താരോ 
താരോ താരോ തെയ്യകം താരോ
എന്നാപിടിച്ചോ തെയ്യകം തെയ്യ്കം 
അടിയുടെ ചൂട് അറിയണം നിങ്ങൾ  
തൊഴിയുടെ ചൂടും അറിയണം നിങ്ങൾ
ഇനിമേലാൽ വേണ്ട തെയ്യകം തെയ്യകം  
ഇനിമേലിൽ ഇതുപോലെ  ഡുണ്ടട ഡുണ്ടം

vayanakaran 2015-05-23 17:22:57
വിദ്യാധരൻ ആരാണു എന്നതിനേക്കാൾ ആരല്ല എന്ന്
എ.സി. ജോര്ജിന്റെ കവിതയെപ്പറ്റി എഴുതിയതിൽ
നിന്ന് മനസ്സിലാക്കാം. സ്വന്തം പേരിലും കള്ളപെരിലും
എഴുതുന്നില്ലെങ്കിൽ. പിന്നെ പ്രൌഡ്  ടെക്സാൻ അസ്സൽ  ന്യൂയോർക്കുകാരനാണെന്ന് അയാളുടെ
എഴുത്തിൽ നിന്നും മനസ്സിലാക്കാം. ഇ മലയാളി
നീണാൾ വാഴ്കാ...
Redneck Gopalan 2015-05-23 21:53:41
                                   Image result for cowboy image

Gopalan in the Saddle Again

I'm back in the saddle again, out where a friend is a friend,
Where the long horn cattle feed on the lonely jimson weed
I'm back in the saddle again.
Ridin' the range once more, totin' my old forty-four,
Where you sleep out every night and the only law is right,
Back in the saddle again.

Whoopi ti yi yo, rockin' to a fro, back in the saddle again
Whoopi ti yi  yea, I'll go my own way
Back in the saddle again.

കാള വാസു 2015-05-23 21:59:21
പ്രൗഡു റ്റെക്സ്ന്റെ നടു ഒടിഞ്ഞ മട്ടാ കാണുന്നു. ഇന്നലെ. കൗ ഗേൾ എടുത്തിട്ടു ചാമ്പിയെന്നാ തോന്നുന്നേ 
തെയ്യകം തെയ്യകം തെയ്യ്കം താരോ .

Proud Texan 2015-05-24 05:54:52
വായനക്കാരനും എ. സി ജോർജ്ജും പരസ്പരം ചൊറിയുന്നത് ഞങ്ങൾ കാണുന്നില്ല എന്ന് കരുതണ്ട 
vayanakaran 2015-05-24 06:09:54
എ.സി.ജോര്ജിന്റെ അമേരിക്കൻ കർഷക കവിത (ഇത് ഇനി മലയാളത്തിൽ ഒരു പുതിയ പ്രസ്ഥാനമാകാനും വഴി കാണുന്നു) തെയ്യകം
തെയ്യകം ഇപ്പോൾ നാട്ടിലെല്ലാം പാട്ടായി.  എല്ലാവരും
അത് കൊണ്ടാടുന്നു. കൃഷിയിറക്കാൻ തൂമ്പയും
കൈക്കോട്ടുമായി ഇറങ്ങുന്ന അമേരിക്കൻ മലയാളി , ന്യൂയോർക്കുകാർ ആദ്യം എന്ന് പറയുന്നു, പാടി കൊണ്ട് പണിയെടുക്കട്ടെ.  അത് കഴിഞ്ഞ് ഒന്ന്
വീശാം ( വിയര്പ്പ് മാറ്റാൻ എന്നർതമാണു ഉദ്ദേസിക്കുന്നത്.  ജാക്ക് ഡാനിയൽ ശ്രദ്ധിക്കുന്നത് നമുക്ക് കാണാം.  നാട്ടിലുള്ളവരും  മറ്റ് പ്രവാസികളും പറയുന്നത് അമേരിക്കൻ മലയാളി ഭാഗ്യവാനാണെന്നാണു. അവൻ കവിത കുറി ച്ചേകൊണ്ടിരിക്കുന്നു.  ഭാക്കിയുള്ളവർ ചോര നീരാക്കി പണിയെടുക്കുമ്പോൾ... പ്രൗഡ് ടെ കസാന്
നടു ഒടിഞ്ഞ്നത് അദ്ദേഹം ന്യൂയോർക്കുകാരനാനെന്ന്
തെളിഞ്ഞത് കൊണ്ടായിരിക്കും. എന്തായാലും
ഗോപാലന്മാരും  ഗോക്കളുമൊക്കെ ആയി ഇ മലയാളിയിൽ ഒരു കാഴ്ച്ച്.  വിച്ചാരവേദിക്കാരും
സർഗ്ഗവേദിക്കാരും  ഒത്ത് ചേർന്നു വന്നാല
തെയ്യകം തെയ്യകം തെയ്യകം താരോ ...
വിദ്യാദരി 2015-05-24 14:02:35
വിദ്യാദരി ഞാൻ ന്യൂ യോർക്കിൽ ഒരു ഒരു നേഴ്സ് ആണ്.വർഷങ്ങളായി പണിയെടുത്തു നടുവൊടിഞ്ഞു.എന്റെ കെട്ടിയോൻ ബയ്സ്മെന്റിൽ (ചിലര് ഇതിനെ ബങ്കർ എന്നും വിളിക്കാറുണ്ട്)കുത്തിയിരുന്ന് 24 മണിക്കൂറും 365 ദിവസവും എഴുത്താണ് പണി.ഇപ്പോൾ ഇയാൾ പറയണ്,ഇയാൾക്കാണ് അടുത്ത NOBLE PRIZE എന്ന്.എന്റെ കർത്താവേ അത് കിട്ടിയിട്ട് വേണം എനിക്കൊരു അവധി എടുക്കാൻ.ദിവസവും ധാരാളം പേരുകളിൽ മാറി മാറി എഴുതുന്ന ഇയാൾ അടുത്ത് നോബൽ കിട്ടുന്ന ആൾ ആരായാലും അത് ഞമ്മളാണെ എന്ന് പറയും കേട്ടോ.
വിദ്യാധരൻ 2015-05-24 14:16:25
വിദ്യാധരൻ ഞാൻ ആയുധം വെച്ചു കീഴടങ്ങുന്നു.കൌബോയ് പടയുടെയും സഖ്യ കഷികളുടെയും ആക്രമണത്തിൽ പിടിച്ചു നിൽക്കാനാവാതെ ബങ്കറിൽ നിന്ന് പുറത്തു ചാടിയ എന്നെ യാങ്കി പടയാളി വേഷത്തിൽ വന്ന ക്യാപ്റ്റൻ ഗോപാലൻ മയക്കു മരുന്ന് മൂക്കിലടിച്ചു കീഴ്പ്പെടുത്തി.ഇനി ഞാൻ മേലിൽ കള്ള പേരുകൾ വെച്ചു എഴുതില്ല.സത്യം ..സത്യം ..ഗോപാലനാണെ സത്യം,PROUD TEXAN,ആണേ സത്യം
വിദ്യാധരൻ 2015-05-24 20:50:07
എന്നെ വിസ്മയ! മെതുമില്ല കവിതാ-
               സാമർത്ഥ്യ; മെന്നാൽ ഭവാ -
നിന്നേറെക്കഷണിച്ചിവണ്ണമുളവാ-
                ക്കീട്ടെന്തു സാദ്ധ്യം സഖേ?
മുന്നേ ഗർഭിണിയായ നാൾ മുദിതമായി 
                 മാതാവ് നെർന്നിട്ടുമു -
ണ്ടെന്നോ താൻ കവിയായ്‌ ജനങ്ങളെ വല -
                  ച്ചീടേണമെന്നിങ്ങനെ ? (വെണ്മണി മഹൻ നമ്പൂതിരിപ്പാട്)

ആശ്ചര്യം! താങ്കൾക്ക് കവിത എഴുതുവാൻ ഒരു സാമർത്ഥ്യവുമില്ല. ഇത്രയേറെ കഷ്ടപ്പെട്ടു ഇപ്രകാരം എഴുതുന്നത്‌ എന്ത് സാധിക്കാനാണ്. സുഹൃത്തെ ഗർഭംധരിച്ചിരുന്നകാലത്ത് താങ്കൾ ഒരു കവിയായി വളർന്ന് ജനങ്ങളെ വളക്കണം എന്ന് മാതാവ് നേരന്നിട്ടുണ്ടായിരുന്നോ?
 
വായനക്കാരൻ 2015-05-25 06:37:16
മാതാവിച്ഛിച്ചുനേർന്നതുസാധ്യ-
                           മാകാത്തതിന്നാലി-
ന്നെന്തെങ്കിലുമൊക്കെയെഴുതി-
                           പ്പിടിപ്പിച്ചതിൻ ശേഷം   
പ്രീതിപ്പെടുത്താൻ പരസ്പരം പുറം ചൊ-
                           റിയുന്നുവരാലൊരു
പുത്തൻ പ്രസ്ഥാനമെന്നുമവരാലിട-
                           ക്കിട ചൊല്ലിക്ക വേണം.
vayanakaran 2015-05-25 09:28:45
ഞാനും ഒരു വായനകാരനാണു. ഇ മലയാളിയിൽ
എഴുതുന്ന മറ്റേ  വായനക്കാരന് ചില എഴുത്തുകാരൊടും
കമന്റ് എഴുത്തുന്നവരൊടും  അസഹ്യമായ
വിരോധം കാണുന്നുണ്ട്.  സ്വന്തം പേരില് അതൊക്കെ
പറയാനുള്ള ധൈര്യമില്ലായ്മയും  അതെ സമയം
വിരോധം ഉള്ളവരെ കുറിച്ച് മനസില്ലുള്ളത്
എഴുതാനും കള്ളപേരുകൾ ഉപകരിക്കും.  കള്ള
പേരു ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമില്ല
അത് വ്യക്തി വൈരാഗ്യം തീര്ക്കാൻ ആകരുത്.  ഇ മലയാളി അത്തരം പ്രവണത പ്രോത്സാഹിപ്പിക്കരുത്. വിദ്യാധരൻ എപ്പോഴും
കൃതികളെയാണ് വിമർശിക്കുന്നത്, കമന്റുകളിലെ ചില അഭിപ്രായങ്ങളോട് മാന്യമായ രീതിയിലാണ് പ്രതികരിക്കുന്നത്.  പുറം ചൊറിയിൽ എന്നൊക്കെ പറയുമ്പോൾ ആളിനെ ഊഹിക്കാവുന്നതെയുള്ളു.

വായനക്കാരൻ 2015-05-25 12:10:52
പറയേണ്ടതിൽ പാതി  
പറയാതെ പോയി   
പറഞ്ഞതിൽ പാതി  
പത്രാധിപർ കൊണ്ടുപോയി    
(അവലം‌ബം: ബാലചന്ദ്രൻ ചുള്ളിക്കാട്)
വിദ്യാധരൻ 2015-05-25 18:44:01
രണ്ടക്ഷരം പഠിച്ചു കണ്ണ് തെളിഞ്ഞിടാനായി 
കുഞ്ഞങ്ങളെ സ്കൂളിൽ അയച്ചു രക്ഷിതാക്കൾ 
പോകുന്ന പോക്കിൽ 'വിദ്യാധര വിലാസം' ഹോട്ടൽ 
പിന്നെ നാൽക്കവലകളിൽ വായിൽ നോക്കി നിന്നു.
ഒന്നും പഠിക്കാതെ പകുതിക്ക് പഠിത്തം നിറുത്തി.
ഒട്ടേറെ നാൾ ചിലർ നാട്ടിൽ ചുറ്റി കറങ്ങി നിന്ന് 
പെട്ടെന്ന് പിന്നെ പൊടിപോലും കണ്ടിടാതായി.
'അറബിക്കടിലിൽ മുങ്ങി ചൈനയിൽ പോങ്ങിടും'പോൽ 
ചിലരൊക്കെ അമേരിക്കയിൽ വന്നു പൊങ്ങി
ചീർത്തു പണസഞ്ചി വേഗം തുളുമ്പിഡോളർ ചുറ്റുപാടും 
തീർത്തു രമ്യഹർമ്യം കൂടാതെ മുറ്റത്ത് ഇംമ്പാല കാറ് വേറെ 
എല്ലാം തികഞ്ഞു എങ്കിലും ഇല്ലാ ചിലെതെന്ന തോന്നെലെന്നും 
വിളിക്കണം നാലുപേർ 'ബുദ്ധിജീവിയെന്ന്"  
തിളങ്ങണം നാലുപേർ കൂടിടുന്ന കൂട്ടത്തിലൊക്കയും 
പറയുന്ന കേട്ട് ചിലർ കവിതപോലെ 
എഴുതാൻ എളുപ്പംമായി മറ്റൊന്നില്ല വേറെ 
ആർക്കും മനസ്സിലാകാത്ത കഠിനപദങ്ങൾ ചേർത്തു 
കാച്ചണം കവിതയെന്നപേരിൽ ;കഷായകുറുപ്പടി;പോലെയൊന്ന് 
കാച്ചണം  'കാല്പനീകം', ആധുനീകം
'ക്ലാസ്സിക്ക്' കൂടാതെ 'ഉത്തരാധുനീകം'
തട്ടണം ഇടയ്ക്കിടെ 'അയ്യപ്പൻ' 'പവിത്രൻ' തീക്കുനി 
ചിക്കൻ ഗുനിയ എലിപ്പനി എന്ന് വേറെ.
പന്നിക്ക് കുട്ടി പിറന്നിടും പോൽ പിന്നെ  
വന്നു കവിതകൾ  .
കാവ്യലോകം നശിച്ചു നാറാണകല്ല്‌പാകി.
ഒട്ടേറെയുണ്ട് ഇവരുടെ കഥകൾ ചൊല്ലാൻ 
ചൊല്ലീടാം ഞാനത് പിന്നൊരവസരത്തിൽ 

വിദ്യാധരൻ 2015-05-25 20:15:01
പറയുന്നതൊക്കെ പത്രാധിപർ അടിച്ചുവിട്ടാൽ 
തെറികൊണ്ടിവിടെ അഭിക്ഷേകോത്സവമാകും 
കവികൾക്ക് ചിലർക്ക്മൂക്കിൽ ശുണ്ഠിഎന്ന് 
അവിടുന്ന് അറിഞ്ഞീടേണം 'വായനക്കാരാ' 
കത്രിച്ചിടുന്നു അതുകൊണ്ട് ശുദ്ധിയില്ലാത്ത വാക്ക്-
പത്രാധിപർ. പതിവെന്നപോലെ കത്രികയാലെ നിത്യം 
അതുകൊണ്ട് വിഷമിച്ചിടാതേ നിത്യവും നീ 
ചിതമായ വാക്കിൽ തെറി പൊതിഞ്ഞു കേറ്റ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക