Image

ബ്ലാക്ക്പൂള്‍ ക്രിസ്മസ് പുതുവല്‍സരാഘോഷം പ്രൗഢഗംഭീരമായി.

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 04 January, 2012
ബ്ലാക്ക്പൂള്‍ ക്രിസ്മസ് പുതുവല്‍സരാഘോഷം പ്രൗഢഗംഭീരമായി.

ബ്ലാക്ക്പൂള്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ്-പുതുവല്‍സരാഘോഷം പുതുമയാര്‍ന്ന പരിപാടികളുമായി പ്രൗഢഗംഭീരമായി. ഡിസംബര്‍ 30-ാം തീയ്യതി വൈകീട്ട് 5മണിക്ക് റവ.ഫാ.മാത്യൂ ചൂരപ്പെയ്കയില്‍ നല്‍കിയ ക്രിസ്തുമസ് സന്ദേശത്തോടെ പരിപാടികള്‍ ആരംഭിച്ചു.

നമ്മുടെ ജീവിതത്തില്‍ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്ന ആയിരങ്ങള്‍ക്ക് ഇടം നല്‍കുവാനും, സ്ഥലം ഒരുക്കുവാനുമുള്ള അവസരങ്ങള്‍ സ്വീകരിക്കുയും, ഹൃയപൂര്‍വ്വം മറ്റുള്ളവരോട് ആദരവും സ്‌നേഹവും നിറഞ്ഞ നല്ല ബന്ധങ്ങളിലൂടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ നമുക്ക് അനുഗ്രഹീതമാക്കാം എന്ന് ഫാദര്‍ മാത്യൂ ചൂരപ്പൊയ്കയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ക്രിസ്തുമസ് സന്തോഷത്തിന്റെയും ശാന്തിയുടെയും ആഘോഷമാണ് ക്രിസ്തുമസ്സിന്റെ സന്ദേശം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കിയുള്ള ആഘോഷങ്ങള്‍ക്ക് മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് ഫാദര്‍ തോമസ്സ് കുളപ്പുരയ്ക്കല്‍ തയ്യാറാകണമെന്ന് ഫാദര്‍ തോമസ്സ് കുളപ്പുരയ്ക്കല്‍ നല്‍കിയ സന്ദേശത്തില്‍ ഉദ്ബാധിപ്പിച്ചു.
കുട്ടികളുടെ ആക്ഷന്‍ സോംഗ്, നേറ്റിവിറ്റി സ്‌കിറ്റ് ക്രിസ്റ്റ്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ന്യൂക്ലാസ്സില്‍ ടീം അവതരിപ്പിച്ച ഗാനമേള എന്നീ പരിപാടികള്‍ എല്ലാവരുടെയും കയ്യടി ഏറ്റുവാങ്ങി.

സാന്തയോടൊപ്പം ആടിയും പാടിയും കരോള്‍ ഗാനങ്ങള്‍ ആലപിച്ചും കുട്ടികളും മുതിര്‍ന്നവരും ആഘോഷപരിപാടികള്‍ ഗംഭീരമാക്കി. സാന്താ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ബ്ലാക്ക്പൂള്‍ ക്രിസ്മസ് പുതുവല്‍സരാഘോഷം പ്രൗഢഗംഭീരമായി.ബ്ലാക്ക്പൂള്‍ ക്രിസ്മസ് പുതുവല്‍സരാഘോഷം പ്രൗഢഗംഭീരമായി.ബ്ലാക്ക്പൂള്‍ ക്രിസ്മസ് പുതുവല്‍സരാഘോഷം പ്രൗഢഗംഭീരമായി.ബ്ലാക്ക്പൂള്‍ ക്രിസ്മസ് പുതുവല്‍സരാഘോഷം പ്രൗഢഗംഭീരമായി.ബ്ലാക്ക്പൂള്‍ ക്രിസ്മസ് പുതുവല്‍സരാഘോഷം പ്രൗഢഗംഭീരമായി.ബ്ലാക്ക്പൂള്‍ ക്രിസ്മസ് പുതുവല്‍സരാഘോഷം പ്രൗഢഗംഭീരമായി.ബ്ലാക്ക്പൂള്‍ ക്രിസ്മസ് പുതുവല്‍സരാഘോഷം പ്രൗഢഗംഭീരമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക