Image

സന്തോഷ് മാധവന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Published on 04 January, 2012
സന്തോഷ് മാധവന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: സന്തോഷ് മാധവന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടിന്റെ പുറത്താണ് ജാമ്യം.

പാസ്‌പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണമെന്നും എല്ലാ തിങ്കളാഴ്ചയും എറണാകുളത്തെ സ്‌റ്റേഷനില്‍ ഹാജരമാകണമെന്നും നിബന്ധനയിലുണ്ട്. രാജ്യം വിടാനും പാടില്ല.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സന്തോഷ് മാധവന്‍ ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടികളെ പീഢിപ്പിച്ച കേസില്‍ എട്ടുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് ജയില്‍ക്കഴിയുകയാണ് ഇയാള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക