Image

24-മത്‌ രക്തസാക്ഷിദിനത്തില്‍ രാജീവ്‌ ഗാന്ധിക്ക്‌ മണല്‍ശില്‍പംകൊണ്ട്‌ ആദരം

ബഷീര്‍ അഹ്‌മദ്‌ Published on 21 May, 2015
24-മത്‌ രക്തസാക്ഷിദിനത്തില്‍ രാജീവ്‌ ഗാന്ധിക്ക്‌ മണല്‍ശില്‍പംകൊണ്ട്‌ ആദരം
കോഴിക്കോട്‌: യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 24-മത്‌ രാജീവ്‌ ഗാന്ധി രക്തസാക്ഷിദിനത്തോടനുബന്ധിച്ച്‌ കടല്‍പ്പുറത്ത്‌ രാജീവ്‌ ഗാന്ധിയുടെ മണല്‍ശില്‌പം നിര്‍മ്മിച്ചു.

യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അര്‍ദ്ധനാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊണ്ട്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, ഡീന്‍ കുര്യാക്കോസ്‌, എം. രാജന്‍, അഡ്വ. ടി. സിദ്ധിഖ്‌, കെ. ജയന്ത്‌ തുടങ്ങിയവര്‍ സംസാരിച്ചു.

ഗുരുകുലം ബാബുവിന്റെ നേതൃത്വത്തില്‍ പി. നൗഷാദ്‌, ഷാജി മുണ്ടയ്‌ക്കല്‍, രമ്യ ഹരിദാസ്‌, ഷിഹാബ്‌ പയ്യാനക്കല്‍, സത്യന്‍ പുതിയാപ്പ, ധനേഷ്‌ കുരുവിശേരി, ശ്രീകുട്ടന്‍, ഹഫീല്‍ പുത്തൂര്‍മഠം, നൗഷാദ്‌ തുടങ്ങിയവര്‍ ചേര്‍ന്നാണ്‌ മണല്‍ശില്‌പം നിര്‍മിച്ചത്‌. കോഴിക്കോട്‌ പാര്‍ലമെന്റ്‌ കമ്മിറ്റിയാണ്‌ ശില്‌പനിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയത്‌.


ഫോട്ടോ/ചിത്രങ്ങള്‍: ബഷീര്‍ അഹ്‌മദ്‌
24-മത്‌ രക്തസാക്ഷിദിനത്തില്‍ രാജീവ്‌ ഗാന്ധിക്ക്‌ മണല്‍ശില്‍പംകൊണ്ട്‌ ആദരം
യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറി അര്‍ദ്ധനാരി സത്യപ്രതിജ്ഞ ചൊല്ലി ഉദ്‌ഘാടനം ചെയ്യുന്നു
24-മത്‌ രക്തസാക്ഷിദിനത്തില്‍ രാജീവ്‌ ഗാന്ധിക്ക്‌ മണല്‍ശില്‍പംകൊണ്ട്‌ ആദരം
ഗുരുകുലം ബാബുവിന്റെ നേതൃത്വത്തില്‍ ശില്‌പ നിര്‍മാണത്തിലേര്‍പ്പെട്ടവര്‍
24-മത്‌ രക്തസാക്ഷിദിനത്തില്‍ രാജീവ്‌ ഗാന്ധിക്ക്‌ മണല്‍ശില്‍പംകൊണ്ട്‌ ആദരം
രാജീവ്‌ ഗാന്ധി മണല്‍ശില്‌പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക