Image

ക്ലാര്‍ക്കിന് ഡബിള്‍ സെഞ്ച്വറി

Published on 04 January, 2012
ക്ലാര്‍ക്കിന് ഡബിള്‍ സെഞ്ച്വറി
സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെയുള്ള രണ്ടാംടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ക്ലാര്‍ക്കിന്റെ ഡബിള്‍ സെഞ്ച്വറിയുടെയും പോണ്ടിങ്ങിന്റെ സെഞ്ച്വറിയുടെയും (134) സഹായത്തോടെ ആതിഥേയര്‍ കുതിക്കുകയാണ്.

ആദ്യദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ക്രീസ് തുണച്ചില്ല. യുവ പേസ് ബൗളര്‍ ജയിംസ് പാറ്റിന്‍സണിന് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഒന്നാമിന്നിങ്‌സില്‍ സന്ദര്‍ശകര്‍ക്ക് ശേഖരിക്കാനായത് 191 റണ്‍സ് മാത്രം. ക്യാപ്റ്റന്‍ എം. എസ്. ധോനി പുറത്താകാതെ നേടിയ 57 റണ്‍സുമാത്രമാണ് ഇന്ത്യയ്ക്ക് ഓര്‍ത്തുവെക്കാനുള്ളത്.

ആദ്യദിവസങ്ങളില്‍ പേസ് ബൗളര്‍മാരെ സഹായിക്കുമെന്ന് പ്രവചിക്കപ്പെട്ട സിഡ്‌നിയിലെ നൂറാം ടെസ്റ്റ് പിച്ചില്‍ ഒന്നാം ദിവസം വീണ 13 വിക്കറ്റുകളും അതിവേഗക്കാര്‍ കൊണ്ടുപോയി. ഓസീസ് നിരയില്‍ പാറ്റിന്‍സണിന് നാലുപേരെ പവലിയനില്‍ എത്തിക്കാനായപ്പോള്‍, പീറ്റര്‍ സിഡിലും ബെന്‍ ഹില്‍ഫനോസും മൂന്നുപേരെ മടക്കി. ഇന്ത്യന്‍ നിരയില്‍ സഹീറിനും കിട്ടി മൂന്ന് വിക്കറ്റ്.

സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. കളിച്ച നാല് ടെസ്റ്റുകളില്‍ മൂന്നിലും സെഞ്ച്വറി നേടിയിട്ടുള്ള സിഡ്‌നി സച്ചിന്റെ ഭാഗ്യഗ്രൗണ്ടായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, തുടക്കത്തിലെ വിക്കറ്റ് വീഴ്ചയുടെ സമ്മര്‍ദം സച്ചിനെയും കുരുക്കി. നൂറാം സെഞ്ച്വറി തേടിയ സച്ചിന് സിഡ്‌നിയില്‍ നേടാനായത് 41 റണ്‍സ് മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക