Image

ആഗസ്റ്റ് മാസം ഇന്ത്യന്‍അമേരിക്കന്‍ പൈതൃക മാസമായി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ വിളംബരം ചെയ്യുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 25 May, 2015
ആഗസ്റ്റ് മാസം ഇന്ത്യന്‍അമേരിക്കന്‍ പൈതൃക മാസമായി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ വിളംബരം ചെയ്യുന്നു
ന്യൂയോര്‍ക്ക്: എല്ലാ വര്‍ഷവും അമേരിക്കയില്‍ നിരവധി രാജ്യങ്ങള്‍ക്ക് അവരുടേതായ പൈതൃക മാസം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് ഇതുവരെ അങ്ങനെ ഒരു ബഹുമതി ലഭിച്ചിട്ടില്ല. ആ പോരായ്മ മെയ് 28 വ്യാഴാഴ്ച തീരുമെന്ന് റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ പറഞ്ഞു. തന്റെ ചിരകാല സ്വപ്നമാണ് സാക്ഷാത്ക്കരിക്കാന്‍ പോകുന്നതെന്നും ഡോ. ആനി പറഞ്ഞു.

മെയ് 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആല്‍ബനിയിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയില്‍ ഗവര്‍ണ്ണര്‍ ക്വോമൊ ആഗസ്റ്റ് മാസം ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍അമേരിക്കന്‍ പൈതൃക മാസമായി വിളംബരം ചെയ്യും. നിരവധി ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ തദവസരത്തില്‍ അസംബ്ലി ഹാളില്‍ സന്നിഹിതരായിരിക്കും.

ബഹു. അസംബ്ലിമാന്‍ കെന്‍ സെബ്രോവ്‌സ്‌കിയാണ് ഈ പ്രമേയത്തിന്റെ ഉപജ്ഞാതാവും അതിനുവേണ്ടി മുന്നിട്ടു നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയും. ഇപ്പോള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് നടത്തുന്ന ഈ പ്രഖ്യാപനം അധികം താമസിയാതെ അമേരിക്കയില്‍ എല്ലായിടത്തും പ്രഖ്യാപിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് ഡോ. ആനി പോള്‍ പറഞ്ഞു.

ഈ സുവര്‍ണ്ണാവസരം നേരിട്ട് ദര്‍ശിക്കാന്‍ ആഗ്രഹമുള്ളവര്‍ അന്നേ ദിവസം ആല്‍ബനിയിലെ ലെജിസ്ലേറ്റീവ് ഓഫീസ് ബില്‍ഡിംഗ്, റൂം 631ല്‍ രാവിലെ 9:30 ന് എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിച്ചു. വിളംബര വേളയില്‍ അവിടെ സന്നിഹിതരായിട്ടുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ പേരുകളും പ്രഖ്യാപിക്കുന്നതാണെന്ന് ഡോ. ആനി പോള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി പോള്‍ 845 304 1580,  8456238549.

http://assembly.state.ny.us/directions/

ആഗസ്റ്റ് മാസം ഇന്ത്യന്‍അമേരിക്കന്‍ പൈതൃക മാസമായി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ വിളംബരം ചെയ്യുന്നു
Join WhatsApp News
Ponmelil Abraham 2015-05-26 06:31:25
Very happy to read about this important declaration. We are all proud to hear this and congratulate all those who worked behind the scene to get this recognition.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക