Image

അമര്‍ ചിത്ര ഗാഥയുമായി നിവിന്‍ പോളി

ആശ പണിക്കര്‍ Published on 26 May, 2015
അമര്‍ ചിത്ര ഗാഥയുമായി നിവിന്‍ പോളി
 നിവിന്‍ പോളിയെ നായകനാക്കി കിളി പോയി ടീം വീണ്ടും ഒന്നിക്കുന്നു. അമര്‍ ചിത്ര ഗാഥ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്.  കഥ, തിരക്കഥ. സംഭാഷണം എന്നിവയൊരുക്കുന്നത് വിവേക് രഞ്ജിത്താണ്. 

അമര്‍ എന്ന നായക കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ചിത്ര, ഗാഥ എന്നിവരായി രണ്ടു നായികമാരും എത്തുന്നു. അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. 

സെവന്‍ ആര്‍ട്ട്‌സ് ഇന്റര്‍ നാഷണല്‍ ആണ് നിര്‍മാണം. പ്രതീഷ് എം. വര്‍മയാണ് ഛായാഗ്രഹണം. എല്ലാ ത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും അമര്‍ ചിത്ര ഗാഥ. പ്രധാനമായും കൊച്ചി, ഡാര്‍ജലിംഗ് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക