Image

ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബില്‍ നിന്നും പങ്കെടുത്ത എമിലി ജില്‍സന്‍ സ്‌റ്റേറ്റ് വിജയി.

മാര്‍ട്ടിൻ വിലങ്ങോലില്‍ Published on 25 May, 2015
ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബില്‍ നിന്നും പങ്കെടുത്ത എമിലി ജില്‍സന്‍ സ്‌റ്റേറ്റ് വിജയി.
ടെക്‌സാസ് : ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത മലയാളി വിദ്യാര്‍ഥിനി എമിലി ജില്‍സന്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഡ്രഗ് അവയര്‍നസ് സ്പീച്ച് കോണ്‍ടെസ്റ്റില്‍ ടെക്‌സാസ് സ്‌റ്റേറ്റ് ലെവലില്‍ ഒന്നാം സ്ഥാനം നേടി.

ക്ലബ് ലെവലിലും തുടര്‍ന്ന് ഡിസ്ട്രിക്റ്റിലും എമിലി ഒന്നാം സ്ഥാനം നേടിയിരുന്നു. തുടര്‍ന്നാണ് ടെക്‌സാസ് സ്‌റ്റേറ്റ് തലത്തില്‍ എമിലി ഈ നേട്ടം കൈവരിച്ചത്. യൂത്ത് കോണ്‍ടെസ്റ്റില്‍ എമിലി രണ്ടാം സ്ഥാനവും നേടി. ലയന്‍സ് ക്ലബ് ഏര്‍പ്പെടുത്തിയിരിക്കുന്ന 7000 ഡോളര്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനും ഇതോടെ എമിലി അര്‍ഹയായി. ജില്‍സണ്‍ മാത്യുവിന്റെയും ഗ്രേസിയുടെയും പുത്രിയാണ് ഗാര്‍ലാന്‍ഡ് ഹൈസ്‌കൂള്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയാണ് എമിലി.

ടെക്‌സാസ് എആന്റ്എം കോളേജ് സ്‌റ്റേഷനില്‍ നടന്ന പരിപാടിയില്‍ ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബിനെ പ്രതിനിധീകരി ച്ചു പ്രസിഡണ്ട് ജോജി ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ഓസ്ടിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബില്‍ നിന്നും പങ്കെടുത്ത എമിലി ജില്‍സന്‍ സ്‌റ്റേറ്റ് വിജയി.
ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബില്‍ നിന്നും പങ്കെടുത്ത എമിലി ജില്‍സന്‍ സ്‌റ്റേറ്റ് വിജയി.
ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബില്‍ നിന്നും പങ്കെടുത്ത എമിലി ജില്‍സന്‍ സ്‌റ്റേറ്റ് വിജയി.
ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബില്‍ നിന്നും പങ്കെടുത്ത എമിലി ജില്‍സന്‍ സ്‌റ്റേറ്റ് വിജയി.
ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബില്‍ നിന്നും പങ്കെടുത്ത എമിലി ജില്‍സന്‍ സ്‌റ്റേറ്റ് വിജയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക