Image

യു.എസ് സൈറ്റില്‍ വീണ്ടും ഇന്ത്യന്‍ വിവാദ ഭൂപടം

Published on 04 January, 2012
യു.എസ് സൈറ്റില്‍ വീണ്ടും ഇന്ത്യന്‍ വിവാദ ഭൂപടം
വാഷിങ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭൂപടം വീണ്ടും വിവാദത്തില്‍. തര്‍ക്കപ്രദേശമെന്ന സൂചന നല്‍കുന്ന രീതിയില്‍ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ കുത്തുകുത്തുകള്‍ കൊണ്ടാണ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസ്സി ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

പാക് അധീന കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചേര്‍ത്തത് നേരത്തെ വിവാദത്തിനിടയാക്കിയിരുന്നു. ചൈന കൈയടക്കിവച്ചിരിക്കുന്ന ഇന്ത്യന്‍ ഭൂപ്രദേശമായ അകാസിന്‍ ചിന്നിനെ തര്‍ക്കപ്രദേശമായിട്ടാണ് ഭൂപടത്തില്‍ കാണിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക