Image

2012 യുഎസ്‌ തെരഞ്ഞെടുപ്പ്‌: ശുഭാപ്‌തി വിശ്വാസം നല്‍കുന്നതായി ഒബാമ

Published on 04 January, 2012
2012 യുഎസ്‌ തെരഞ്ഞെടുപ്പ്‌: ശുഭാപ്‌തി വിശ്വാസം നല്‍കുന്നതായി ഒബാമ
വാഷിംഗ്‌ടണ്‍: 2012 യുഎസ്‌ തെരഞ്ഞെടുപ്പ്‌ തനിക്ക്‌ ശുഭാപ്‌തി വിശ്വാസം നല്‍കുന്നതായി അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ വ്യക്തമാക്കി. 2008-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ തനിക്ക്‌ ഈവര്‍ഷത്തെ തെരഞ്ഞെടുപ്പ്‌ കൂടുതല്‍ ശുഭാപ്‌തി വിശ്വാസം നല്‍കുന്നു. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളില്‍ ഏറെയും പാലിച്ചിട്ടുണ്ട്‌. ചില കാര്യങ്ങള്‍ ഇനിയും ചെയ്‌തു തീര്‍ക്കാനുണ്ട്‌. അതിനായി അടുത്ത നാലു വര്‍ഷം കൂടി ലഭിക്കണം ഒബാമ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒബാമയെ നേരിടാനുള്ള സ്ഥാനാര്‍ഥിക്കായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ്‌ ഒബാമയുടെ പ്രസ്‌താവന. തെരഞ്ഞെടുപ്പ്‌ കനത്ത പോരാട്ടമായിരിക്കുമെന്നും താന്‍ അതിന്റെ ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവേശത്തില്‍ തന്നോടൊപ്പം പങ്കു ചേരണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട്‌ ഒബാമ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക