Image

സംഘര്‍ഷം: പരിയാരം മെഡിക്കല്‍ കോളജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചിട്ടു

Published on 04 January, 2012
സംഘര്‍ഷം: പരിയാരം മെഡിക്കല്‍ കോളജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചിട്ടു
കണ്ണൂര്‍: വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളെജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചിട്ടു. സംഘര്‍ഷത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ കോളെജ്‌ ജീവനക്കാരനും സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റു. വിദ്യാര്‍ഥികളായ സാജന്‍ പി. കോശി (21), ആനന്ദ്‌ ബാബു (22), ദീപക്‌ രാജ്‌ (25), കമറുദ്ദീന്‍ (25), ഷംജിത്ത്‌ (23) എന്നിവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. വിദ്യാര്‍ഥികളായ അഖില്‍ കെ. വിജയന്‍ (21), എ. നിഥിന്‍ (24), ബോണി ജോര്‍ജ്‌ (24), ജിബിന്‍ സുമന്‍ (24), കെ. മെര്‍വിന്‍ (23) എന്നിവരും ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റ ഗ്യാസ്‌ട്രോളജി വകുപ്പ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷ്‌ (26), ഹൗസ്‌ സര്‍ജന്‍ ഡോ. മിലന്‍ പോള്‍ (24) എന്നിവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടു.

ഒരു വിദ്യാര്‍ത്ഥിയെ റാംഗിംഗ്‌ ചെയ്‌തെന്ന്‌ ആരോപിച്ച്‌ ഇന്നലെ രാത്രി ഒരു സംഘം ആണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ കയറി അക്രമം നടത്തിയിരുന്നു. ഇരു വിഭാഗവും ഇന്ന്‌ രാവിലെ കോളെജിന്‌ മുന്നില്‍ ധര്‍ണക്കെത്തിയെങ്കിലും പൊലീസ്‌ ഇടപെട്ട്‌ ഒഴിവാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക