Image

ജോഷ്വാ വര്‍ഗീസ് കുര്യന്‍ ബ്രൂക്ക്‌ലിന്‍ കോളേജില്‍ വാലിഡിക്ടോറിയന്‍; വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുമോദിച്ചു

Published on 26 May, 2015
 ജോഷ്വാ വര്‍ഗീസ് കുര്യന്‍  ബ്രൂക്ക്‌ലിന്‍ കോളേജില്‍  വാലിഡിക്ടോറിയന്‍;   വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുമോദിച്ചു
 ജോഷ്വാ വര്‍ഗീസ് കുര്യന്‍  ബ്രൂക്ക്‌ലിന്‍ കോളേജില്‍  വാലിഡിക്ടോറിയന്‍;   വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുമോദിച്ചു
മെയ് 28ന് നാലായിരത്തിലധികം കുട്ടികള്‍ ഗ്രാജുവേറ്റ് ചെയ്യുന്ന ബ്രൂക്ക്‌ലിന്‍ കോളേജില്‍  വാലിഡിക്ടോറിയന്‍  ജോഷ്വാ വര്‍ഗീസ് കുര്യന്‍ പ്രസംഗിക്കും.  ബി.എ. സൈക്കോളജിയില്‍ ഗ്രാജുവേറ്റ് ചെയ്യുന്ന ജോഷ്വാ 8 വര്‍ഷം കൊണ്ട് മെഡിസിന്‍ കംപ്ലീറ്റ് ചെയ്യുന്ന ബിഎ-എംഡി പ്രോഗ്രാം വിദ്യാര്‍ത്ഥിയാണ്.  4.00 ജിപിഎ നിലനിര്‍ത്തി എല്ലാ സെമസ്റ്ററിലും ഡീന്‍ ലിസ്റ്റില്‍ ആയിരുന്നു.

കോളേജിലും പുറത്തും ചാരിറ്റി പ്രവര്‍ത്തനത്തിലും ജോഷ്വാ സജീവമാണ്.

ചെറുപ്പം മുതലേ പഠിത്തത്തില്‍ സമർഥനായ  ജോഷ്വാ കുട്ടികാലം മുതലെ തന്നെ ഒരു ഡോക്ടര്‍ ആകാനാണ് ആഗ്രഹിച്ചത്.  ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷനിലും വാലിഡിക്ടോറിയന്‍ ആയിരുന്നു.

ബ്രോക്‌സിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ യൂത്തിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്.
ന്യൂയോര്‍ക്ക് ട്രാന്‍സിസ്റ്റ് അതോറിട്ടിയില്‍ സൂപ്രണ്ട് ആയ എം.വി. കുര്യന്റെയും യോങ്കേഴ്‌സിലുള്ള ജോസഫ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്‌സ്  ഗ്രേസി കുര്യന്റെയും മകനാണ്.
അമ്മയില്‍ നിന്നുള്ള സ്വാധീനം ആണ് ജോഷ്വായെ മെഡിക്കല്‍ ഫീല്‍ഡില്‍ എത്തിച്ചത്. ന്യൂയോര്‍ക്കിലെ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന എം.വി. കുര്യന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ കമ്മിറ്റി മെംബര്‍ കൂടിയാണ്.
 ജോഷ്വാ വര്‍ഗീസ് കുര്യന്‍  ബ്രൂക്ക്‌ലിന്‍ കോളേജില്‍  വാലിഡിക്ടോറിയന്‍;   വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ അനുമോദിച്ചു
Join WhatsApp News
Korah Cherian 2015-05-27 10:07:39
Congratulation Really hard work. A pride for Indian community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക