Image

ഇടതുപക്ഷത്തിന്‌ എന്‍എസ്‌എസ്‌ യൂണിറ്റുകള്‍ ഇല്ല: കൊടിയേരി

Published on 04 January, 2012
ഇടതുപക്ഷത്തിന്‌ എന്‍എസ്‌എസ്‌ യൂണിറ്റുകള്‍ ഇല്ല: കൊടിയേരി
തൃശൂര്‍: ഇടതുപക്ഷത്തിന്‌ എന്‍എസ്‌എസ്‌ യൂണിറ്റുകള്‍ ഇല്ലെന്ന്‌ സി.പി.എം നേതാവ്‌ കൊടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ എന്‍എസ്‌എസ്‌ ആസ്ഥാനത്തു നിന്ന്‌ പറയുന്നതനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ട ബാധ്യയില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

എന്‍.എസ്‌.എസുകാര്‍ ഉള്‍പ്പടെ സിപിഎമ്മില്‍ എല്ലാ ജാതിയിലും ഉള്‍പ്പെട്ട ആളുകളും ഉണ്ട്‌. മുല്ലപ്പെരിയാര്‍ ഡാമിന്റെ നിയന്ത്രണം കേന്ദ്രത്തിനും തമിഴ്‌നാടിനും പങ്കിട്ടു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷത്തോട്‌ ആലോചിക്കാതുള്ളതാണ്‌. ഇതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡയാണ്‌. ഇതിനു പ്രേരണയെന്തെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ ഇടത്‌ നേതാക്കള്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ്‌ കോടിയേരി ഇപ്രകാരം പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക