Image

ഡോ.മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം

Published on 04 January, 2012
ഡോ.മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം
ലൊസാഞ്ചല്‍സ്: പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ നാലു വര്‍ഷം തടവിനു വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ ഡോക്ടര്‍ കൊണാര്‍ഡ് മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് തിരികെ നല്‍കാന്‍ കലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് കോടതി റദ്ദാക്കിയിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ മുറെ കുറ്റക്കാരനാണെന്ന് നവംബര്‍ ഏഴിനാണ് ലൊസാഞ്ചല്‍സ് കോടതി കണ്ടെത്തിയത്. അന്നുമുതല്‍ മുറെ തടവിലാണ്. ജാക്‌സണ് ഉറങ്ങാനായി ശസ്ത്രക്രിയാവേളയില്‍ മയക്കാന്‍ ഉപയോഗിക്കുന്ന പ്രോപഫോള്‍ എന്ന  മരുന്ന് അമിതമായി നല്‍കിയെന്നും അദ്ദേഹത്തെ ഉത്തരവാദിത്തപൂര്‍വം നിരീക്ഷിച്ചില്ലെന്നും എമര്‍ജന്‍സി വിഭാഗത്തെ ഉടന്‍ അറിയിച്ചില്ലെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉറക്കമരുന്നു നല്‍കിയ കാര്യം പറഞ്ഞില്ലെന്നുമാണു പ്രോസിക്യൂഷന്‍ കോണ്‍റാഡ് മുറെയ്‌ക്കെതിരായ കുറ്റം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക