Image

ആനകള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍

ബഷീര്‍ അഹമ്മദ് Published on 01 June, 2015
ആനകള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
തൃശ്ശൂര്‍ : ആനകള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വരുന്നു. കേരളത്തിലെ നാട്ടാനകളുടെ സംരക്ഷണത്തിനാണ് തൃശ്ശൂര്‍ കേന്ദ്രീകരിച്ച് 30 ഏക്കര്‍ സ്ഥലത്ത് ആനകള്‍ക്ക് വേണ്ടി ഹോസ്പിറ്റല്‍ നിര്‍മ്മിക്കാന്‍ ആന ഉടമകളുടെ ഫെഡറേഷന്‍ തീരുമാനിച്ചത്. സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.

ജൂണ്‍ 1 മുതല്‍ 15 വരെ സംസ്ഥാനത്തെ മുഴുവന്‍ നാട്ടാനകളെയും പരിശോധിച്ച് ആരോഗ്യം ഉറപ്പ് വരുത്തി കാര്‍ഡുകള്‍ നല്‍കും. വനം വകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തുന്നത്. അസുഖം കണ്ടെത്തുന്ന  ആനകള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ പറഞ്ഞു. ആനകള്‍ക്ക് തീറ്റ ഉറപ്പാക്കാന്‍ പുല്‍കൃഷി തുടങ്ങാനും ഫെഡറേഷന് പദ്ധതിയുണ്ട്.

ഫോട്ടോ/റിപ്പോര്‍ട്ട്- ബഷീര്‍ അഹമ്മദ്
ആനകള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ആനകള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക