Image

പിറവം ഉപ തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ 30നകം നടത്താം: തെര. കമ്മീഷന്‍

Published on 05 January, 2012
പിറവം ഉപ തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ 30നകം നടത്താം: തെര. കമ്മീഷന്‍
കൊച്ചി: പിറവം നിയമസഭാ ഉപതിരഞ്ഞെടുപ്പ്‌ ഏപ്രില്‍ 30നകം തന്നെ നടത്താമെന്ന്‌കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ ഹൈക്കോടതിക്ക്‌ ഉറപ്പു നല്‍കി. നിശ്‌ചിത സമയപരിധി ഏപ്രില്‍ 30-ന്‌ അവസാനിക്കും. പിറവത്ത്‌ ചട്ടപ്രകാരമുള്ള ആറുമാസ കാലാവധി തീരുന്ന ഏപ്രില്‍ 30നകം തിരഞ്ഞെടുപ്പു നടത്തണമെന്നു കമ്മിഷന്‌ അറിയാവുന്നതാണെന്ന്‌ കമ്മിഷനു വേണ്ടി അഡ്വ. മുരളി പുരുഷോത്തമന്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ്‌ ഉടന്‍ നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം പുറപ്പെടുവിക്കുന്നതിലോ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിലോ കാലതാമസം വരുത്തിയിട്ടില്ലെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക