Image

എന്റെ ജീവിതം (സി. ആന്‍ഡ്രു)

Published on 02 June, 2015
എന്റെ ജീവിതം (സി. ആന്‍ഡ്രു)
(ഒരേ വിഷയത്തെക്കുറിച്ച്‌ രണ്ട്‌ ഭാഷ്യം. ഒരു പരീക്ഷണമാണ്‌. വായനകാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു)


എന്റെ ചായച്ചത്രം പൂര്‍ത്തിയാകുന്നു
ചായകൂട്ട്‌ തീര്‍ന്നു, തൂലിക തുമ്പും തേഞ്ഞു
ചിത്രലേഖന തുണിയും നിറഞ്ഞു
അതിരുകള്‍ ഇല്ലാത്ത ഈ ചിത്രം
ചട്ടകൂട്ടില്‍തളക്കിച്ച
ചില്ലിന്‍ ജയിലിലും അടക്കില്ല

******* ******* ******* ******* ******* ******* ******* *******

ചിത്രം തീരുമ്പോള്‍

എന്റെ ചായച്ചിത്രം തീര്‍ന്നപ്പോള്‍
ചായക്കൂട്ടുകള്‍തീര്‍ന്നുപോയി
തൂലിക തുമ്പും തേഞ്ഞുപോയി
ചിത്രലേഖനതുണിനിറഞ്ഞു
ഇനിയും വരക്കുവതെങ്ങനെ ഞാന്‍?
അതിരുകളില്ലാത്ത ചട്ടക്കൂട്ടില്‍
ഞാനാ ചിത്രത്തിനിടം കൊടുക്കും
വരച്ച്‌ തീര്‍ന്നൊരു ചിത്രമതങ്ങനെ
കണ്ണിന്‍മുന്നില്‍തെളിയുമ്പോള്‍
വരക്കുവതെന്തിനുവീണ്ടും ഒരു പടം
മൂടുപടത്തില്‍പൊതിയാനോ.

**********
എന്റെ ജീവിതം (സി. ആന്‍ഡ്രു)
Join WhatsApp News
വായനക്കാരൻ 2015-06-02 18:24:20
വായനക്കാരുടെ പ്രതികരണത്തിന്
ഒരു വർണ്ണത്തിൻ കുറവുണ്ടല്ലോ.
വരക്കുക വീണ്ടും പുതുവർണ്ണങ്ങളിൽ 
അനന്തതയിലിനിയും ഇടമുണ്ടല്ലോ.

ദൈവമയമായൊരു നിറമുണ്ടെങ്കിൽ
മതപരമായൊരു വരയുണ്ടെങ്കിൽ
പ്രതികരണത്തിൻ പെരുമഴപെയ്യും
ആൻഡ്രുവിനിതെല്ലാം അറിയാമല്ലോ.
വിദ്യാധരൻ 2015-06-02 20:03:35
"ചിത്രാംശുവെന്ന പുകളേറിയ ചിത്രകാരൻ 
മുമ്പേ കുറിച്ച ഘനചിത്ര പടത്തെയെല്ലാം 
ആകാശ ഭിത്തിയിലെടുത്തു നിവർത്തി നേരെ 
ചായം കൊടുത്ത് മിഴിവേകി മിനുക്കിടുന്നോ?" -(വിശ്വരൂപം -വി. സി. ബാലകൃഷണപ്പണിക്കർ )

ഒരു ഭാവന സമ്പന്നനു ഒരു വിഷയത്തെക്കുറിച്ച് പല ഭാഷ്യങ്ങളും ഉണ്ടാക്കാൻ കഴിയും ഒരു ഇന്ദ്രജാലക്കാരനെപ്പോലെ.  അതിരുകൾ ഇല്ലാത്ത ചിത്രം ചില്ലിൻക്കൂട്ടിൽ അടക്കുന്നത് ഭോഷത്തരം. പിന്നെ അതിനെ ആ രീതിയിൽ കാണുന്നു എങ്കിൽ അത് കാണുന്നവന്റെ കണ്ണിന്റെ ദോഷം. വരച്ചു തീർന്ന ചിത്രവും ചില്ല്കൂടെന്ന മൂടുപടം കൊണ്ട് പൊതിയുന്നതും ഭോഷത്തരം. അതുകൊണ്ടായിരിക്കാം വി. സി. ബാലക്രഷ്ണപ്പണിക്കർ അതിരുകൾ ഇല്ലാത്ത ആകാശമെന്ന ഭിത്തി ചിത്ര രചനക്ക് തിരെഞ്ഞെടുത്തത്.  നല്ല ചിത്രങ്ങൾ.

Reetha 2015-06-03 08:19:03
താടിയും  തൊപ്പിയും ഉണ്ടെങ്കിലും  മുഖം കണ്ടിട്ട്  ചായം തീര്‍ന്നു എന്നും  തൂലിക  തേഞ്ഞു  എന്നും തോന്നുന്നില്ല . ഒരു പുതിയ കാന്‍വാസ് നിവര്ക് .
 I too see several meanings behind your imagination.
G. Puthenkurish 2015-06-03 08:59:04

When Michelangelo finished his each great art work, he probably thought the same way the poet (Andrew) expressed his idea in the first part of the poem.  A great artist cannot claim that their work is complete but can say that an attempt was made to complete the art with whatever limited talents (canvas, paint, and brush) the artist has.   And I am glad the artist used the brush until its bristle wears off.   The power to set the limit and boundaries should be given to the Spectators/viewers/readers rather than the artist setting the limit.   Many of the great and old art work/literary work is enjoyed by generations because the artists never imposed any limits rather gave that choice to the people. 

Anthappan 2015-06-03 10:00:28

The Art of Passion

By Life in a poem 

Passion is no fashion it’s an art
You and I got to have a heart to heart
A secret from me through the whispers
All you got to do is observe

Put feet to your dreams and send them walking
Stuff worries in a sack and send them packing
Turn your mind on and get to thinking
What are you doing with the word living

Put stubborn on your side and win him over
Make him invisible put him on your shoulder
Paint a picture in your mind don’t leave any colors behind
It’s the road you got to take, make no mistake

You’ll be unstoppable, untouchable, 
Something that’s unbreakable
Fashionable, beautiful
Something that’s inflammable

Give it your own signature, 
Customize your path
Leave your mark, your design
Never leaving passion lonely or behind

And remember passion is no fashion it’s an art
No one stands in the way of heart
Show the world what you’ve got
All it takes is a stubborn spark

You’ll be unstoppable, untouchable, 
Something that’s unbreakable
Fashionable, beautiful
Something that’s inflammable

Freedom to surrender to all your dreams
Cause passion in no fashion it an art 

Kudos Mr. Andrew.  Good work

ജോണിക്കുട്ടി 2015-06-03 10:12:33
കവിതയെ കുറിച്ച് എഴുതാൻ എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. അത് കവിയുടെ കുഴപ്പം അല്ല. എൻറെ കവിതയെ കുറിച്ചുള്ള അല്ലെങ്കിൽ മനസ്സിലാക്കാനുള്ള കഴിവിന്റെ കുറവാണ്. ഒന്നറിയാം ശ്രീ അന്ദ്രുസിന്റെ തൂലിക തുടര്ന്നും ചലിക്കെണ്ടത് ഈ കാലഖട്ടത്തിന്റെയും വരും തലമുറയുടെയും ആവശ്യമാണ്. അതിനു താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു. കണ്ണുള്ളവൻ കണ്ടില്ലെങ്കിലും ചെവിയുള്ളവർ എന്നെങ്കിലും കേള്കാതിരിക്കില്ല.
വിദ്യാധരൻ 2015-06-03 11:59:27
അറിവിന്റെ കുറവാണ് കവിതയെ 
അറിയാൻ തടസ്സമായി നില്പെതെന്നു 
പറയുന്ന നിങ്ങളാണ് സത്യമായി 
അറിയുന്നവനെന്നാതാണ് സത്യം 
അറിയുന്നെന്ന് നടിച്ചു ചിലരിവിടെ 
അറയുന്നു നിത്യവും , കവിതകൊണ്ട്‌ 
പറയുമ്പോളത് കെട്ട് കലിതുള്ളി 
വിറയ്ക്കുന്നു ആലില പോലെ അത്ഭുതം .

Sudhir Panikkaveetil 2015-06-03 15:56:01
Painting is silent poetry and poetry is painting that speaks ! Painting is poetry that is
seen rather than felt , poetry is painting that is felt rather than seen. Leonard da Vinci
Good luck Shri Andrews C.....
ശ്രീ നാരായണഗുരു 2015-06-03 18:45:07
അറിയപ്പെടുമിത് വേറ -
ല്ലറിവായിടും തിരഞ്ഞിടുന്നേരം 
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും 

അറിവ്, അറിയപ്പെടുന്ന പദാർത്ഥങ്ങൾ എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്യതറിയുമ്പോൾ അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവു തന്നെയാണെന്നു തെളിയും. 

വായനക്കാരൻ 2015-06-03 21:31:49
ഏഴുനിറങ്ങളുമില്ലാതെ 
ഏഴുതാൻ തൂലികയില്ലാതെ
ഏഴഴകുള്ളൊരു ചിത്രമെനിക്കായ് 
എഴുതി തരുമോ നീ
എനിക്കായ് എഴുതി തരുമോ നീ.... 
(ചിത്രം - കറുത്ത കൈ)
Andrew 2015-06-04 20:20:26

My painting is getting completed

I am running out of paint,

brushes are worn out

and canvas is full.

I don't want to frame it

let the canvas remain with no boundaries


andrew-my life. { original }

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക