Image

യോങ്കേഴ്‌സില്‍ വമ്പിച്ച ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 05 January, 2012
യോങ്കേഴ്‌സില്‍ വമ്പിച്ച ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷം
ന്യൂയോര്‍ക്ക്‌: സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. എന്ന സംഗീത മത്സര പരിപാടിയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌ ഇന്ന്‌ അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു സംഘടനയായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌.

ഈ സംഘടയുടെ ക്രിസ്‌തുമസ്‌-പുതുവത്സരാഘോഷ പരിപാടികള്‍ 2012 ജനുവരി ഏഴിന്‌ ഉച്ചകഴിഞ്ഞ്‌ ഒരുമണിക്ക്‌ 1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രററി ഓഡിറ്റോറിയത്തില്‍ വച്ച്‌ ആര്‍ഭാടപൂര്‍വ്വം കൊണ്ടാടുന്നതാണെന്ന്‌ സെക്രട്ടറി തോമസ്‌ കൂവള്ളൂര്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈയ്യിടെ നടന്ന വാശിയേറിയ മത്സരത്തില്‍ യോങ്കേഴ്‌സ്‌ മേയറായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക്‌ സ്‌പാനോ ആയിരിക്കും മുഖ്യാതിഥി. സാമൂഹികമായും സാംസ്‌ക്കാരികമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ രാഷ്ട്രീയ പ്രാതിനിധ്യം എടുത്തുകാട്ടുന്നതാണ്‌ മേയറുടെ സാന്നിദ്ധ്യം. സമൂഹത്തില്‍ അറിയപ്പെടുന്ന നിരവധി പ്രഗത്ഭ വ്യക്തികള്‍ ഈ ആഘോഷത്തില്‍ സന്നിഹിതരാകുന്നതാണ്‌.

സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ.യുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏമി ജോര്‍ജ്ജ്‌, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ രാജു തോട്ടം എന്നിവരുടെ ഗാനങ്ങളും യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഗായക സംഘത്തിന്റെ ക്രിസ്‌തുമസ്‌ കരോള്‍ ഗാനങ്ങള്‍, പ്രശസ്‌ത നര്‍ത്തകിമാരുടെ നൃത്തകലാപരിപാടികള്‍ എന്നിവ ഈ പരിപാടികള്‍ക്ക്‌ കൊഴുപ്പേകും.

യോങ്കേഴ്‌സിലെ ഭവനരഹിതരായ സാധുക്കള്‍ക്കുവേണ്ടി ഒരു സഹായനിധി രൂപീകരിക്കുന്നതിനും അവര്‍ക്ക്‌ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനും വേണ്ട ഏര്‍പ്പാടുകള്‍ സംഘടനാ ഭാരവാഹികള്‍ ചെയ്‌തിട്ടുണ്ട്‌.

പ്രസിഡന്റ്‌ എം.കെ. മാത്യൂസ്‌, പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ സാക്‌ തോമസ്‌, ട്രഷറര്‍ ജോര്‍ജ്ജുകുട്ടി ഉമ്മന്‍, സെക്രട്ടറി തോമസ്‌ കൂവള്ളൂര്‍, കമ്മിറ്റി അംഗങ്ങളായ ജോയി പുളിയനാല്‍, ഏലിയാസ്‌ ടി. വര്‍ക്കി എന്നിവരോടൊപ്പം റവ. ഡോ. വര്‍ഗീസ്‌ എബ്രഹാം തുടങ്ങി നിരവധി പേര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തേകുന്നു.

സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഇതൊരറിയിപ്പായി കണക്കാക്കി കുടുംബസമേതം ഈ പരിപാടികളില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പരിപാടികളുടെ ജനറല്‍ കണ്‍വീനര്‍ സാക്‌ തോമസാണ്‌.

വിശദ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സാക്‌ തോമസ്‌ 914 329 7542, എം.കെ. മാത്യൂസ്‌ 914 806 5007, ജോര്‍ജ്ജുകുട്ടി ഉമ്മന്‍ 914 374 7624, തോമസ്‌ കൂവള്ളൂര്‍ 914 409 5772.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക