Image

തോക്കുമായി സ്‌ക്കൂളില്‍ എത്തിയ എട്ടാം ക്ലാസ്സുക്കാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു.

പി.പി.ചെറിയാന്‍ Published on 05 January, 2012
തോക്കുമായി സ്‌ക്കൂളില്‍ എത്തിയ എട്ടാം ക്ലാസ്സുക്കാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു.

ബ്രൗണ്‍സ് വില്ല(ടെക്‌സസ്): സാന്‍ അന്റോണിയോവില്‍ നിന്നും 280 മൈല്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ബ്രൗണ്‍സ് വില്ല (BROWNSVILLIE) മിഡില്‍ സ്‌ക്കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരനെ സ്‌ക്കൂളിനകത്തുവെച്ച് പോലീസ് വെടിവെച്ചു കൊന്നു.

ജനുവരി 4 ബുധനാഴ്ച രാവിലെ 8മണിക്ക് ബ്രൗണ്‍സ് വില്ല കുമ്മിംഗ്‌സ് മിഡില്‍ സ്‌ക്കൂളിലാണ് സംഭവം നടന്നത്.

സ്‌ക്കൂള്‍ ഹാള്‍വേയില്‍ ഒരു വിദ്യാര്‍ത്ഥി തോക്കുമായി നില്‍ക്കുന്നു എന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പാഞ്ഞെത്തിയ പോലീസാണ് വിദ്യാര്‍ത്ഥിയെ വെടിവെച്ചത്. ബ്രൗണ്‍സ് വില്ല പോലീസ് ഡിറ്റക്ടീവ് ജൊജെ ഭിവിനോയാണ് പത്രങ്ങള്‍ക്ക് ഈ വിവരം നല്‍കിയത്.

കാമറൂണ്‍(CAMERON) കൗണ്ടിയിലെ ജസ്റ്റിസ് ഓഫ് പീസ് കിപ്. വി. ജോണ്‍സന്‍ വെടിവെപ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായും അറിയിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. വിദ്യാര്‍ത്ഥിയുടെ വിശദവിവരങ്ങളോ, ലക്ഷ്യങ്ങളെ കുറിച്ചോ, വിവരം ലഭ്യമല്ല. സംഭവത്തെ തുടര്‍ന്ന് സ്‌ക്കൂള്‍ അടച്ചുപൂട്ടി.
തോക്കുമായി സ്‌ക്കൂളില്‍ എത്തിയ എട്ടാം ക്ലാസ്സുക്കാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക