Image

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം: 21 പേര്‍ കുറ്റക്കാര്‍

Published on 05 January, 2012
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം: 21 പേര്‍ കുറ്റക്കാര്‍
മഞ്ചേരി: കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ച കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. രണ്ടുപേരെ വെറുതെവിട്ടു. ഷിഹാബ്, സുധീര്‍ബാബു എന്നിവരെയാണ് വെറുതെ വിട്ടത്.

2004 നവംബര്‍ ഒന്നിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

ഏഷ്യാനെറ്റ് കാമറാമാന്‍ കെ.പി. രമേഷ്, അമൃത ടി.വി റിപ്പോര്‍ട്ടര്‍ ദീപക് ധര്‍മ്മടം, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപ വരിക്കശ്ശേരി, കേരള ശബ്ദം ലേഖകന്‍ പ്രദീപ് ഉഷസ്, കൈരളി കാമറമാന്‍ ശൈലേഷ്, എന്‍.ടി.വി. കാമറമാന്‍ എം. സജീവ്, ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ബിജു മുരളീധരന്‍, ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ എന്‍.പി. ജോണ്‍, ജീവന്‍ ടി.വി. ലേഖകന്‍ മുത്താട്ടില്‍ സുരേഷ്, മുന്നാതൊടി ഫിര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക