Image

ഇന്ത്യയുടെ തെറ്റായ ഭൂപടം: യു.എസ് ഖേദം പ്രകടിപ്പിച്ചു

Published on 05 January, 2012
ഇന്ത്യയുടെ തെറ്റായ ഭൂപടം: യു.എസ് ഖേദം പ്രകടിപ്പിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ചതില്‍ യു.എസ് ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്ന് ശരിയായ ഭൂപടം മാറ്റി നല്‍കുകയും ചെയ്തു.

തര്‍ക്കപ്രദേശമെന്ന സൂചന നല്‍കുന്ന രീതിയില്‍ ജമ്മു കശ്മീരിലെ നിയന്ത്രണരേഖ കുത്തുകള്‍ കൊണ്ടാണ് ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരുന്നത്. ഇതാണ് വിവാദമായത്. പാക് അധീന കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച ഭൂപടം നേരത്തേ വിവാദമായിരുന്നു.

നേരത്തേ പ്രചാരത്തിലുള്ള ഭൂപടമാണ് വെബ് സൈറ്റിലുള്ളതെന്നും ഇന്ത്യയുടെ പുതിയ ഭൂപടമൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നുമാണ് അമേരിക്കന്‍ വിദേശകാര്യ വക്താവ് വിക്ടോറിയ നുലന്‍ഡ് ആദ്യം പറഞ്ഞ്. എന്നാല്‍ പിന്നീട് അബദ്ധം ബോദ്ധ്യപ്പെട്ടപ്പോളാണ് ഖേദം പ്രകടിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക