Image

എം.പി ചന്ദ്രനാഥ് അന്തരിച്ചു

Published on 05 January, 2012
എം.പി ചന്ദ്രനാഥ് അന്തരിച്ചു
കല്‍പ്പറ്റ: സാമൂഹികപ്രവര്‍ത്തകനും പ്ലാന്ററും മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാറിന്റെ സഹോദരനുമായ എം.പി ചന്ദ്രനാഥ് (73) അന്തരിച്ചു.

പഴയകാല സോഷ്യലിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്നു. ദീര്‍ഘകാലം ജനതാദള്‍ വയനാട് ജില്ലാ ഖജാന്‍ജിയായിരുന്നു. ജെയിന്‍ സമാജം പ്രസിഡന്റ്, കുറുമ്പാലക്കോട്ട ക്ഷേത്രപ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുമനയാണ് ഭാര്യ. എം.സി സന്തോഷ്, എം.സി കൃഷ്ണമോഹന്‍, എം.സി സ്വപ്‌ന എന്നിവരാണ് മക്കള്‍. ശവസംസ്‌കാരം വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക