Image

സെല്‍ഫോണ്‍ !! (കവിത: സോയ നായര്‍)

Published on 06 June, 2015
സെല്‍ഫോണ്‍ !! (കവിത: സോയ നായര്‍)
ദിക്കും ദിശയും
അറിയാതെ
അയാള്‍ നടന്നു.
വീട്ടില്‍ പോകണം
പക്ഷെ,
വീടിന്റെ പേരും
വീടിന്റെ നമ്പറും
വീട്ടീലേക്കുള്ള വഴിയും
ഓര്‍ക്കുന്നില്ല.
എന്നാല്‍ പിന്നെ
ജോലിക്കു പോകാം.
എപ്പോഴാണു
ജോലി തുടങ്ങേണ്ടത്‌,
ആരെയാണു
കാണാന്‍ ഉള്ളതു,
എവിടെയാണു ജോലി
സ്വന്തമായി
ഓര്‍ത്ത്‌
ബുദ്ധിമുട്ടെണ്ടെന്ന്‌
കരുതി
ഓര്‍മ്മപ്പെട്ടിയില്‍
`സേവ്‌` ചെയ്‌തതെല്ലാം
മാഞ്ഞിരിക്കുന്നു.
വീട്ടിലേക്കു വാങ്ങേണ്ട
സാധനങ്ങളുടെ
നീണ്ട ലിസ്റ്റ്‌,
ഇടയ്‌ക്കിടെ
വിരുന്നുകാരായെത്തി
ശരീരമര്യാദ അളക്കും
മരുന്നുകളുടെ
സമയം,
വീട്ടിലെയും
വീട്ടുകാരിയുടെയും
ഫോണ്‍ നമ്പര്‍,
അതും
യാന്ത്രികാനുഭൂതിയില്‍
മറന്നിരിക്കുന്നു..
ദൈവമേ !
ഭാവിയും ഭൂതവും
വര്‍ത്തമാനങ്ങളും
ഓര്‍ക്കേണ്ടതില്ലാതെ
എളുപ്പത്തില്‍
തയാറാക്കിയ
ഒറ്റ `ടച്ചില്‍`
പ്രത്യക്‌ഷപ്പെട്ടിരുന്ന
എന്റെ മെമ്മറിയുടെ
ശരീരം ആരോ
മോഷ്ടിച്ചിരിക്കുന്നു.
തലച്ചോറില്‍
നിന്നും
മെമ്മറികാര്‍ഡ്‌
തട്ടിയെടുത്ത
ഓര്‍മ്മപ്പെട്ടി
അന്വേഷിച്ച്‌ അയാള്‍
പിന്നെയും യാത്ര
തുടര്‍ന്നു കൊണ്ടിരുന്നു !!

സോയ.
സെല്‍ഫോണ്‍ !! (കവിത: സോയ നായര്‍)
Join WhatsApp News
വായനക്കാരൻ 2015-06-06 18:40:44
ഒരു 
വരിയിൽ
ഒരു
വാക്ക്
എന്ന
കണക്കിൽ
എഴുതിയാൽ
കവിതക്ക്
നീളം
കൂട്ടാം
പക്ഷെ.
ഉയരം
കൂട്ടാനാവില്ല.
വിദ്യാധരൻ 2015-06-06 20:56:26
ഓർമ്മകളുടെ
സെല്ലിന് 
തകരാറു 
സംഭവിക്കുമ്പോൾ 
വന്നവഴിയും 
ലക്ഷ്യസ്ഥാനവും 
നഷ്ടപ്പെടാം 
സമനിലയും. 
അൽറ്റ്മേഴ്സ് 
രോഗം 
ആവാം! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക