Image

ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ (കവിത: ലാസര്‍ മുളക്കല്‍)

Published on 06 June, 2015
ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ (കവിത: ലാസര്‍ മുളക്കല്‍)
വരണ്ടുണങ്ങി സമാധിയായി
കിടക്കുന്നു
വെള്ളമില്ലാത്ത
നദികളും പുഴകളും

ഭുമിയിലെ പച്ചയെക്കുറിച്ച്‌
കവിതകള്‍ എഴുതിയകവി
ആരുംകൊലചെയ്യപ്പെട്ടപ്പോള്‍
ആരും തടഞ്ഞില്ല

ഇപ്പോള്‍ ഭുമി
ആത്മഹത്യ ചെയ്യാന്‍
ആരംഭിച്ചിരിക്കുന്നു

സ്വന്തമായ
അവസാനതുണ്ട്‌ ഭുമിയും
വിറ്റ്‌ വേറൊരു നാട്ടിലേക്ക്‌
കുടിയേറുന്ന മുത്തശ്ശിയുടെ
കണ്ണുകളില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു
നദികളും പുഴകളും.
ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ (കവിത: ലാസര്‍ മുളക്കല്‍)
Join WhatsApp News
വിദ്യാധരൻ 2015-06-06 20:31:30
ഞാൻ അത്ഭുതപ്പെടുകയായിരുന്നു 
നിങ്ങൾ എവിടെയായിരുന്നു എന്ന്!
ബെതനിക്കാരനായിരുന്ന നിങ്ങളെ 
ആ നസറേത്തു കാരൻ ഉയർത്ത് 
എഴുന്നേല്പിച്ചതിനു ശേഷം 
ഇപ്പോഴാണ് കാണുന്നത്.
നിങ്ങൾ യഥാർത്തത്തിൽ 
പുരോഹിത വർഗ്ഗത്തിന് ഒരു
തലവേദന ആകാൻ പോകുന്നു.
ഇപ്പോൾ നിങ്ങളും മറ്റുള്ളവരെ 
ഉയർത്തെഴുന്നെൽപ്പിക്കാൻ 
തുടങ്ങിയിരിക്കുന്നു.
ഉണങ്ങി വരണ്ടതും, 
നിങ്ങൾ പറയാൻ മടിക്കുന്ന
മണല് വാരി വറ്റിച്ചു കളഞ്ഞ 
പുഴകളേയും നദികളേയും !
നിങ്ങൾ മുത്തശിയെ 
തമിഴ്നാട്ടിലേക്ക് മാറ്റിയെങ്കിലും 
അവർ കാണുന്ന പുഴകളും 
നദികളും ഉയർത്ത് എഴുന്നേൽക്കുന്നത്‌ 
മുല്ലപ്പെരിയാറിൽ നിന്നാണെന്നു മറക്കണ്ട.

വായനക്കാരൻ 2015-06-07 18:55:06
എഴുത്തിന്റെ മലവെള്ളപ്പാച്ചലിൽ
ശ്വാസം കിട്ടാതെ
കവിത പിടയുന്നു.

സ്വന്തം  ഭൂമികയിലെ 
കൊച്ചുകൊച്ചു കാര്യങ്ങളെക്കുറിച്ച്
വരി മുറിച്ച്
എന്തെങ്കിലുമൊക്കെ എഴുതപ്പെട്ടപ്പോൾ
ആരും വായിച്ചില്ല.

ഇപ്പോൾ കവിതാവായന
ആത്മഹത്യ ചെയ്യാൻ
ആരംഭിച്ചിരിക്കുന്നു.

കവിതയില്ലാതെ 
സ്വന്തം ഭൂമി വിട്ട
പ്രവാസിയുടെ കണ്ണുകളിൽ 
കവിതയെന്ന വെട്ടിത്തിളക്കം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക