Image

നെടുമ്പാശേരിയില്‍ മൂന്ന് മുന്‍ കസ്റ്റംസ് ഓഫീസര്‍മാര്‍ക്കെതിരെ സി.ബി.ഐ കേസ്

Published on 05 January, 2012
നെടുമ്പാശേരിയില്‍ മൂന്ന് മുന്‍ കസ്റ്റംസ് ഓഫീസര്‍മാര്‍ക്കെതിരെ സി.ബി.ഐ കേസ്
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ മൂന്ന് മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബിഐ കേസെടുത്തു. വ്യാജരേഖ ചമഞ്ഞ് ഇലക്‌ട്രോണിക് സാധനങ്ങള്‍ കടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി കമ്മീഷണര്‍ കരുണാകരന്‍, സൂപ്രണ്ട് സാവിത്രി, പ്രിവന്റീവ് ഓഫീസര്‍ പണിക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ സി.ബി.ഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 

മാള സ്വദേശിയായ ഒരാള്‍ക്ക് ഗള്‍ഫില്‍ നിന്നയച്ച ഒരു ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങള്‍ വ്യാജരേഖ ചമച്ച് ഇവര്‍ തട്ടിയെടുത്തുവെന്നാണ് കേസ്. ഗൃഹപ്രവേശനത്തിന് സമ്മാനമായി അയച്ച സാധനങ്ങള്‍ കൈപ്പറ്റാന്‍ ഉടമസ്ഥന്‍ എത്തിയപ്പോള്‍ അമിത ഡ്യൂട്ടി ഈടാക്കിയതിനെ തുടര്‍ന്ന് സാധനങ്ങള്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഇവ മറ്റൊരാളുടെ പേരിലേക്ക് മാറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി എന്നാണ് കേസ്. സാവിത്രയും പണിക്കറും ഇതിന് ഒത്താശ ചെയ്തു നല്‍കുകയായിരുന്നു. ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന സാധനങ്ങള്‍ ലേലം ചെയ്തുമാത്രമേ കൈമാറാവു എന്ന വ്യവസ്ഥ നിലനില്‍ക്കേയാണ് ഈ തട്ടിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക