Image

നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഹസാരെ പ്രചാരണത്തിനിറങ്ങില്ല

Published on 05 January, 2012
നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഹസാരെ പ്രചാരണത്തിനിറങ്ങില്ല
പുണെ: അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഹസാരെ പ്രചാരണത്തിനിറങ്ങില്ല. ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തിലാണ് ഹസാരെ പ്രചാരണത്തില്‍ നിന്നു മാറി നില്‍ക്കുന്നതെന്ന് ഹസാരെ സംഘാംഗം കിരണ്‍ ബേദി പറഞ്ഞു. ആരോഗ്യനില മോശമായതിനാല്‍ പ്രചാരണത്തിനിറങ്ങരുതെന്ന ഹസാരെ സംഘാംഗങ്ങളുടെ അഭ്യര്‍ഥന അദ്ദേഹം അംഗീകരിക്കുകയായിരുന്നു. 

ഡോക്ടര്‍മാര്‍ ഹസാരെയ്ക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും അധികം യാത്ര ചെയ്യാന്‍ കഴിയില്ലെന്നും കിരണ്‍ ബേദി പറഞ്ഞു. ലോക്പാല്‍ വിഷയം ഉയര്‍ത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണത്തിനിറങ്ങുമെന്നു ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഹസാരെ സംഘം ശനിയാഴ്ച കോര്‍ കമ്മിറ്റി യോഗം ചേരുമെന്നും കിരണ്‍ ബേദി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക